മഴക്കാലമായത് കൊണ്ട് കേരളത്തിൽ പാമ്പ് ശല്യം വർദ്ധിച്ചിരിക്കുകയാണ്. റോഡിലും പറമ്പിലും നിരന്തമായി പാമ്പുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വീടുകളിലും പാമ്പ് ശല്യം വർദ്ധിക്കുന്നുണ്ടെന്ന പരാതിയുമായി നിരവധി പേരാണ് എത്തുന്നത്. എന്നാൽ വീട്ടിലെ ടോയ്ലറ്റിലും പാമ്പ് വന്നാൽ എന്തായിരിക്കും അവസ്ഥ?
വീടിനുള്ളിലെ ടോയ്ലറ്റിനുള്ളിൽ പാമ്പ് കിടക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. കണ്ണൂരിലെ തളിപ്പറമ്പ്, തൃച്ചംബരത്താണ് സംഭവം. വീട്ടിലെ രണ്ടാം നിലയിലുള്ള ടോയ്ലറ്റിലാണ് കുട്ടി പെരുമ്പാമ്പിനെ കണ്ടത്. ”ഇരുന്നാൽ മനസമാധാനം കിട്ടുന്ന ഒരിടമായിരുന്നു.. അതും പോയി” എന്ന കൗതുകകരമായ തലക്കെട്ടോടെയാണ് ഇത് പ്രചരിക്കുന്നത്.
ചിത്രം വൈറലായതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. സെക്കന്റ് ഫ്ളോറിൽ വരെ ഇതെങ്ങനെ വന്നു എന്നും ക്ലോസെറ്റിൽ ഇങ്ങനെ ഇരിക്കാൻ ഗ്രിപ്പ് എങ്ങനെ കിട്ടും എന്നുമുളള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
Comments