തിരുവനന്തപുരം: സംസ്ഥാനത്ത് 3,886 പേർക്ക് കൊറോണ. 4 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് സംസ്ഥാനത്ത് രോഗവ്യാപനം കൂടുതൽ.ഇന്നലെ 4224 പേർക്കായിരുന്നു രോഗം ബാധിച്ചത്.
രാജ്യത്തും പ്രതിദിന കൊറോണ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചു മരിച്ചത് 13 പേരാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്‌ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ദില്ലിയിൽ ടിപിആർ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലെത്തിയത് നിലവിൽ ആശങ്ക പടർത്തുകയാണ് .
അതേസമയം രാജ്യവ്യാപകമായി കേന്ദ്ര സർക്കാർ സൗജന്യമായി വാക്‌സിനുകൾ നൽകുകയാണ് . പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായിയാണ് നടപടി. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാക്‌സിനുകൾ നൽകുന്നുണ്ട്.കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും. ഈ വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
രാജ്യത്ത് കൊറോണ വ്യാപന പശ്ചാത്തലത്തിൽ ജാഗ്ര നിർദ്ദേശങ്ങളാണ് ലോകാരോഗ്യ സംഘടനയുൾപ്പെടെ മുന്നോട്ട് വയ്‌ക്കുന്നത്. ടിപിആർ നിരക്കിൽ ഉണ്ടാകുന്ന വർദ്ധനവ് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലും സ്ഥിതി മറിച്ചല്ല .ഒരു ഇടവേളയ്‌ക്ക് ശേഷം കൊറോണ കേസുകളിൽ വർദ്ധനവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. എറണാകുളത്താണ് കൂടുതൽ രോഗബാധിതർ.
വിവിധ വിഷയങ്ങളുടെ പേരിൽ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ വൈറസ് ബാധ വർദ്ധിക്കുന്നതിന് ഒരു കാരണമായിട്ടുണ്ട്.യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സ്വീകരിക്കാതെ പ്രതിഷേധക്കാർ തിരത്തുകളിൽ നിറഞ്ഞപ്പോൾ അത് വൈറസിന് വ്യാപിക്കാനുള്ള വഴി ഒരുക്കുകയായിരുന്നു.
Comments