തൊടരുത്, കൈയ്യിൽ പിടിക്കരുത്, കെട്ടിപിടിക്കരുത്; ഈ സ്‌കൂളിൽ പഠിക്കണമെങ്കിൽ ഈ കാര്യങ്ങൾ അനുസരിക്കണം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തൊടരുത്, കൈയ്യിൽ പിടിക്കരുത്, കെട്ടിപിടിക്കരുത്; ഈ സ്‌കൂളിൽ പഠിക്കണമെങ്കിൽ ഈ കാര്യങ്ങൾ അനുസരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 10:46 pm IST
FacebookTwitterWhatsAppTelegram

നമുക്കൊരിക്കലും മറക്കാൻ കഴിയാത്ത ജീവിത്തിലെ മനോഹര കാലഘട്ടമാണ് പഠനകാലം. പ്രത്യേകിച്ചും സ്‌കൂൾ കാലഘട്ടം ഭൂരിഭാഗം പേർക്കും പ്രിയപ്പെട്ടതായിരിക്കും. കളിച്ചും ചിരിച്ചും ആഘോഷിച്ചും കണ്ണീരൊഴുക്കിയും ജീവിതത്തിലെ സുവർണ കാലഘട്ടമാണ് സ്‌കൂളുകളിൽ ചെലവഴിക്കുന്നത്. സ്‌കൂളിൽ നിന്നാണ് സൗഹൃദത്തിന്റെ ആദ്യ പാഠങ്ങളും പിന്നീട് ജീവിതത്തിന്റെ ഭാഗമായി തീർന്നവരും ഉണ്ടാവുന്നത്. സ്‌നേഹിച്ചും വഴക്ക് കൂടിയും, വഴക്ക് തീർത്ത് കെട്ടിപിടിച്ചും പരാതി പറഞ്ഞും തോളിൽ കൈയ്യിട്ടും എല്ലാം കുട്ടികൾ ഒത്തൊരുമിച്ചാണ് സ്‌കൂളുകളിൽ പഠിക്കാറുള്ളത്.

എന്നാൽ ബ്രിട്ടനിലെ മോസ്ലി ഹോളിൻസ് ഹൈസ്‌കൂളിൽ കുട്ടികൾ പരസ്പരം ആശ്ലേഷിക്കുന്നതും, തൊടുന്നതും എല്ലാം നിരോധിച്ചിരിക്കയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലെ മാഞ്ചസ്റ്ററിന് സമീപം സ്ഥിതി ചെയ്യുന്ന മോസ്ലി ഹോളിൻസ് ഹൈസ്‌കൂളിലാണ് ഈ വിചിത്രമായ നിയമം നടപ്പിലാക്കിയിട്ടുള്ളത്.

നിയമപ്രകാരം കുട്ടികൾക്ക് അനുവാദമില്ലാതെ പരസ്പരം സ്പർശിക്കാനോ, അടുത്തിടപഴകാനോ ഒന്നും കഴിയില്ല. മറ്റൊരു വിദ്യാർത്ഥിയുടെ കൈയിൽ പിടിക്കാനോ, സ്‌നേഹം പ്രകടിപ്പിക്കാനോ, കെട്ടിപ്പിടിക്കാനോ, വഴക്ക് കൂടാനോ ഒന്നും ഈ നിയമം അനുവദിക്കുന്നില്ല. ഒഴിവ് സമയങ്ങളിലും, ഉച്ചഭക്ഷണ സമയത്തുമാണ് ഇത് കൂടുതൽ ബാധകം.കൊറോണ മാനദണ്ഡങ്ങൾ പ്രകാരമാണ് ഇങ്ങനെ നിയമം ഏർപ്പെടുത്തിയത് എന്ന് ധരിച്ചെങ്കിൽ തെറ്റി.

യാതൊരു കാരണവശാലും ഒരു വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിയെ തൊടാൻ പാടില്ല എന്ന് പ്രസ്താവിക്കുന്ന ഈ ‘നോ കോൺടാക്റ്റ്’ റൂൾ ഇപ്പോൾ വന്നതല്ല. അതിനൊക്കെ മുൻപ് തന്നെ അഖിലിത നിയമമായി സ്‌കൂൾ ഇത് പിന്തുടരുന്നുണ്ട്. വിദ്യാർത്ഥികൾ പാലിച്ചിരുന്ന ഈ ശീലം ഇപ്പോഴാണ് ഒരു നിയമാക്കി ഉത്തരവിട്ടത് എന്ന് മാത്രം. ഉത്തരവിറങ്ങിയതോടെ ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് വിദ്യാർത്ഥികളെ കെട്ടിപ്പിടിക്കുന്നതിൽ നിന്ന് വിലക്കുന്നത് അങ്ങേയറ്റം ക്രൂരമായ നിയമം എന്നാണ് പലരും കുറ്റപ്പെടുത്തുന്നത്.

എന്നാൽ പ്രതിഷേധങ്ങളും മുറുമുറുപ്പും തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്ന കാഴ്ചപ്പാടാണ് സ്‌കൂൾ അധികൃതർക്ക് ലോക്ക്ഡൗൺ കാലം വിദ്യാർത്ഥികൾ വീടുകളിലാണ് ചെലവിട്ടത്. അത് കൊണ്ട് തന്നെ പലർക്കും സ്‌കൂളിൽ പഴയ പോലെ അച്ചടക്കത്തോടെ പെരുമാറാൻ ബുദ്ധിമുട്ടാകുമെന്നാണ് അതിൽ അധികൃതർ പറയുന്നത്. സുഹൃത്തുക്കളോട് എങ്ങനെ ഉചിതമായി പെരുമാറണമെന്നോ, എങ്ങനെ ബഹുമാനിക്കാമെന്നോ കൃത്യമായി അറിയില്ലെന്നും അവർ പറയുന്നു. നിയമത്തിലൂടെ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുക മാത്രമാണ് സ്‌കൂൾ ഇതിലൂടെ ചെയ്യുന്നതെന്നും, പരസ്പരം പോസിറ്റീവ് മനോഭാവം വളർത്താനും, സമപ്രായക്കാരുമായി ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനും ഈ നിയമം സഹായിക്കുമെന്നും സ്‌കൂൾ അധികൃതർ കൂട്ടിച്ചേർത്തു

 

ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies