പത്തനംതിട്ട: തട്ടിപ്പുകേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽ നിന്നും വീഡിയോകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ സ്വന്തം ഫോണിലേക്ക് പകർത്തുകയും ഇതുപയോഗിച്ച് പ്രതിയുടെ പെൺസുഹൃത്തിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയും ചെയ്ത പോലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ അഭിലാഷിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
പ്രതിയുടെ ഫോണിലുണ്ടായിരുന്ന സ്ത്രീ സുഹൃത്തിന്റെ സ്വകാര്യ വീഡിയോകൾ പോലീസുകാരൻ സ്വന്തം ഫോണിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പ്രതിയുടെ ഫോണിൽ നിന്ന് വനിതാ സുഹൃത്തിനെ വീഡിയോ കോൾ വിളിക്കുകയും പ്രതി ലോക്കപ്പിൽ കിടക്കുന്നത് കാട്ടികൊടുക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പോലീസുകാരന് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി. സംഭവത്തിൽ എസ്പിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് നടപടിയുണ്ടായത്.
Comments