സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്ട്ര ഗവർണർ ഉടൻ നടപടിയെടുത്തേക്കും; വിശ്വാസ വോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം വിളിക്കാനും സാധ്യത
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്‌ട്ര ഗവർണർ ഉടൻ നടപടിയെടുത്തേക്കും; വിശ്വാസ വോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം വിളിക്കാനും സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2022, 08:21 pm IST
FacebookTwitterWhatsAppTelegram

നിയമസഭാ സ്പീക്കറുടെ നിയമനത്തിനായി മഹാരാഷ്‌ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി ഉടൻ നടപടിയെടുത്തേക്കുമെന്ന് സൂചന. പ്രോടെം സ്പീക്കറെ നിയമിക്കാനും സാധ്യതയുണ്ട്. ഇതിന് ശേഷം ഗവർണർ വിശ്വാസവോട്ടെടുപ്പിനായി നിയമസഭാ സമ്മേളനം വിളിച്ചേക്കും. അടുത്ത 48 മണിക്കൂറിനുളളിൽ ഗവർണർ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കാനാണ് സാധ്യത.

മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിലെ പ്രതിസന്ധികൾക്കിടയിൽ തിരഞ്ഞെടുപ്പ് കൂടാതെ പ്രോടെം സ്പീക്കറെ നിയമിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഗവർണറോട് ആവശ്യപ്പെട്ടേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. നിയമസഭാ സ്പീക്കർ ആയിരുന്ന കോൺഗ്രസ് നേതാവ് നാനാ പടോലെ പാർട്ടിയുടെ സംസ്ഥാന ഘടകം അധ്യക്ഷനായി നിയമിതനായതിനെത്തുടർന്ന് സ്ഥാനം രാജിവച്ചു. ഇതിനെത്തുടർന്ന് നിയമസഭാ സ്പീക്കറുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. സ്പീക്കറുടെ അഭാവത്തിൽ ഡെപ്യൂട്ടി സ്പീക്കർ നർവാരി സിർവാളാണ് തീരുമാനങ്ങൾ എടുക്കുന്നത്.

അതിനിടെ ഏക്‌നാഥ് ഷിൻഡെ വിഭാഗം വിശ്വാസ വോട്ടെടുപ്പിന് ഗവർണറെ സമീപിക്കും. ഷിൻഡെ വിഭാഗം ബുധനാഴ്ചയ്‌ക്ക് ശേഷം മുംബൈയിലേക്ക് മടങ്ങാനാണ് സാധ്യത. മഹാരാഷ്‌ട്രയിലേക്ക് മടങ്ങുന്ന ഏകനാഥ് ഷിൻഡെ ക്യാമ്പ്, വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് ഗവർണർ ഭഗത് സിംഗ് കോഷിായാരിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), കോൺഗ്രസ് എന്നിവയുടെ സഖ്യമായ മഹാ വികാസ് അഘാഡിക്കെതിരെ (എംവിഎ) അവിശ്വാസ വോട്ടിന് ഷിൻഡെ ക്യാമ്പ് നീങ്ങിയേക്കും. ജൂലൈ ആദ്യവാരം നിയമസഭാ സമ്മേളനം വിളിച്ചേക്കും.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 175(2) പ്രകാരം ഗവർണർക്ക് സഭ വിളിക്കാനും സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ വിശ്വാസവോട്ടെടുപ്പ് നടത്താനും അധികാരമുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നൽകിയ അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ ഷിൻഡെ വിഭാഗം നിയമസഭാംഗങ്ങൾക്ക് ജൂലൈ 12ന് വൈകിട്ട് 5.30 വരെ സുപ്രീം കോടതി ഇടക്കാല ഇളവ് അനുവദിച്ചിരുന്നു.

കോടതി വാദം കേൾക്കൽ ജൂലൈ 11ലേക്ക് മാറ്റി. ഡെപ്യൂട്ടി സ്പീക്കർ, മഹാരാഷ്‌ട്ര അസംബ്ലി സെക്രട്ടറി, കേന്ദ്രസർക്കാർ എന്നിവർക്ക് നോട്ടീസ് അയച്ച സുപ്രീം കോടതി അഞ്ച് ദിവസത്തിനകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.

 

Tags: Supreme CourtBhagat Singh KoshyarishivasenaUddhav Thackeraymaharastranana patoleMaharashtra Governor
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies