തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം വലതുപക്ഷ പ്രൊപ്പഗണ്ടയുടെ ഭാഗമെന്ന് എ എൻ ഷംസീർ എം എൽ എ. സ്വർണ്ണക്കടത്തിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും ഷംസീർ പറഞ്ഞു. അതിന്റെ പ്രചാരകരായി പ്രതിപക്ഷം മാറി. യുഡിഎഫും ബിജെപിയും പിണറായി വിജയനെ രാഷ്‌ട്രീയമായും ശാരീരികമായും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാവ് അഹങ്കാരത്തിന് കൈയ്യും കാലും വെച്ചയാളാണ്. വഴിയിൽ കുരയ്‌ക്കുന്ന നായ്‌ക്കൾക്കെല്ലാം കല്ലെറിയാൻ പോയാൽ എവിടെയും എത്താത്തത് കൊണ്ടാണ് അപകീർത്തി കേസ് കൊടുക്കാത്തത് എന്നും ഷംസീർ നിയമസഭയിൽ പറഞ്ഞു.
ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ആർ എസ് എസും വലതുപക്ഷ മാദ്ധ്യമങ്ങളും പ്രൊപ്പഗാണ്ടയുമായി വരികയാണ്. ആദ്യം ഖുറാൻ, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്. ഇത് ആസൂത്രിതമായ ഇസ്ലാമോഫോബിയ ആണ്. ലോകത്താകമാനം പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയയുടെ പ്രചാരകരായി യുഡിഎഫ് മാറുകയാണെന്നും ഷംസീർ പറഞ്ഞു.
വി ഡി സതീശനെ കാണുമ്പോൾ ഓർമ്മ വരുന്നത് നാടോടിക്കാറ്റിലെ പവനായിയെ ആണെന്നും ഷംസീർ പരിഹസിച്ചു.
Comments