മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചിരിക്കുകയാണ്. ഏറെ നാളത്തെ രാഷ്ട്രീയ നാടകങ്ങൾക്കും പാർട്ടിയിലെ ഉൾപ്പോരുകൾക്കും ശേഷം അധികാരത്തിൽ കയറി മൂന്ന് വർഷം തികയും മുൻപേ ഉദ്ധവ് തലകുനിച്ച് പടിയിറങ്ങിയിരിക്കുകയാണ്. കോൺഗ്രസിന്റെയും എൻസിപിയുടെയും പിന്തുണ ഉണ്ടായെങ്കിലും ശിവസേന വിരുദ്ധ നിലപാട് എടുത്തതോടെ സ്വന്തം പാർട്ടിക്കാർ തന്നെ ഉദ്ധവിന് നേരെ തിരിഞ്ഞു. അവസാനം തോൽവി സമ്മതിച്ച് വിശ്വാസ വോട്ടെടുപ്പിന് മുൻപ് പടിയിറക്കം. എന്നാൽ ഇതെല്ലാം താൻ ചെയ്ത കർമ്മങ്ങളുടെ ഫലമല്ലേ എന്ന ചോദ്യങ്ങളാണ് ഉയരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പിന്തുണയോടെ മത്സരിക്കുകയും, അവസാന നിമിഷം അധികാരം മോഹിച്ച് പ്രതിപക്ഷ പാർട്ടികളോടൊപ്പം സഖ്യം ചേരുകയും ചെയ്തു. അവിടെ നിന്നും ആരംഭിച്ചതായിരുന്നു ഉദ്ധവിന്റെ വഞ്ചനാപരമായ നിലപാടുകൾ. ഹിന്ദുക്കൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ട് കോൺഗ്രസിന്റെ കൈയ്യിലെ കളിപ്പാവയായി ഉദ്ധവ് ഭരണം നിർവ്വഹിച്ചു.
Kangana's words came true…#MaharashtraPoliticalCrisis #UddhavThackeray #TejRan #EknathShinde #ShivsenaMLA #Maharashtra pic.twitter.com/TVc9CJfwVK
— Satish Singh (@satishsingh05) June 22, 2022
ഹിന്ദുക്കൾക്ക് നേരെ നടന്ന ആക്രണവും, റിപ്പബ്ലിക് മീഡിയ നെറ്റ് വർക്ക് എഡിറ്റർ ഇൻ ചീഫ് ആയ അർണാബ് ഗോസ്വാമിയുടെ അനധികൃത അറസ്റ്റും ഇതിന്റെ ഭാഗമായിരുന്നു. ബിജെപിയെ പിന്തുണച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ എടുത്ത നടപടികളും എല്ലാവരും കണ്ടു. ഇന്ന് എന്റെ വീട് തകർത്തു, നാളെ നിങ്ങളുടെ അഭിമാനം തകരും എന്നാണ് കങ്കണ അന്ന് ഉദ്ധവിന് താക്കീത് നൽകിയത്. ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചതിന് റാണ ദമ്പതികളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഏറെ വിവാദമായിരുന്നു.
What’s happening in Maharashtra right now was predicted by her long ago.#MaharashtraPoliticalCrisis #KanganaRanaut #UddhavThackeray pic.twitter.com/G8574zBG2L
— ~Vinayak 🧃 (@Vinayak27120) June 22, 2022
ഇതിന്റെയെല്ലാം ഫലമായാണ് ഇന്ന് ഉദ്ധവിന് പടിയിറങ്ങേണ്ടി വന്നിരിക്കുന്നത് എന്നാണ് ഉയരുന്ന വിമർശനം. സ്ത്രീകളെ ഉപദ്രവിച്ചയാളുടെ നാശം ഉറപ്പാണെന്ന് കങ്കണയുടെ വാക്കുകളും ഇവിടെ അക്ഷരം പ്രതി ശരിയായിരിക്കുകയാണ്.
1. Hindu's Mob Linching
2. Arnab Goswami's illegal arrest
3. Kangana Rannaut Harassment
4. Stopping Rana's To Read Hanuman Chalisa
many more..Karma has Hit Hard To MVA And Uddhav Thackeray Ji.😉#MaharashtraPoliticalCrisis#MahaVikasAghadi #UddhavThackeray #DevendraFadnavis pic.twitter.com/9ZV7exPr45
— Himanshu Mishra (@Hima_nshu17) June 22, 2022
Comments