അമര്‍നാഥ് യാത്രയ്ക്ക് തീവ്രവാദ ഭീഷണി; കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളും അന്വേഷണ പരിധിയില്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമര്‍നാഥ് യാത്രയ്‌ക്ക് തീവ്രവാദ ഭീഷണി; കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളും അന്വേഷണ പരിധിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2022, 02:23 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അമര്‍നാഥ് യാത്രയ്‌ക്കുള്ള ഭീകരാക്രമണ ഭീഷണിയില്‍ അന്വേഷണം ശക്തമാക്കി എന്‍ഐഎ. മൂന്ന് മേഖലകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. പ്രധാനപ്പെട്ട തീവ്രവാദ സംഘടനകള്‍ക്ക് മേലുള്ള നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെ, ഭീകരരുടെ ബന്ധുക്കളേയും അന്വേഷണ പരിധിയിലാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ ബന്ധുക്കളേയും അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. സുരക്ഷാസേന വധിച്ച ഭീകരരുടെ ബന്ധുക്കളെ തീവ്രവാദ സംഘടനകള്‍ നോട്ടമിട്ടിട്ടുണ്ടെന്നും, സംഘടനയില്‍ ചേരാനും ഭീകരാക്രമണങ്ങള്‍ നടത്താനും ഇവരെ പ്രേരിപ്പിക്കുന്നുവെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

കശ്മീരില്‍ നിന്ന് പാകിസ്താനിലേക്ക് കടന്ന ഭീകര കമാന്‍ഡര്‍മാരില്‍ പലരും കൊല്ലപ്പെട്ട ഭീകരരുടെ കുടുംബാംഗങ്ങളെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഉധംപൂര്‍ ഐഇഡി സ്‌ഫോടനക്കേസിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരമൊരു നീക്കത്തെ കുറിച്ച് സൂചന ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്ന് ആക്രമണം നടത്തിയത് കൊല്ലപ്പെട്ട ഭീകരന്റെ മകനാണ്. സുരക്ഷാസേന തയ്യാറാക്കിയ ഭീകരരുടെ പട്ടികയില്‍ പോലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നില്ല. സമൂഹമാദ്ധ്യമങ്ങള്‍ വഴിയാണ് ഭീകരര്‍ ഇയാളുമായി ബന്ധപ്പെട്ടിരുന്നത്. മാര്‍ച്ചില്‍ ഉധംപൂരില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളേയും നിരീക്ഷണ പരിധിയിലാക്കിയത്.’

ടെലഗ്രാം പോലുള്ള ആപ്പുകള്‍ ഭീകരര്‍ കൂടുതലായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ നിരോധിത തീവ്രവാദ സംഘടനകളായ അല്‍-ഖ്വയ്ദ, ലഷ്‌കര്‍-ഇ-ത്വയ്ബ, ജെയ്ഷ് മുഹമ്മദ് ഹിസ്ബുള്‍ മുജാഹിദീന്‍, അല്‍-ബദര്‍ തുടങ്ങിയ ഭീകര സംഘടനകളും, ഇവരുടെ അനുബന്ധ സംഘടനകളും പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റ് ഭീകരസംഘടനകളും രാജ്യത്ത് സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്താന്‍ പദ്ധതി ഇടുന്നതായി എന്‍ഐഎയുടെ എഫ്‌ഐആറില്‍ പറയുന്നു. അമര്‍നാഥ് യാത്ര, വൈഷ്‌ണോദേവി യാത്ര, സമാനമായ രീതിയിലുള്ള മത കേന്ദ്രങ്ങള്‍ എന്നിവയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും എഫ്‌ഐആറില്‍ പറയുന്നു.

Tags: Terroristamarnath yathra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies