മുംബൈ: ശിവസേന മന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പുതിയ മുഖ്യമന്ത്രി ആയി പ്രഖ്യാപിച്ച അവസരത്തില്‍ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അഭിനന്ദനം അറിയിച്ചു. ശരിക്കുമുള്ള ഹിന്ദുത്വം തിരികെ എത്തിയെന്നും പറഞ്ഞു. ശിവസേന അംഗം മുഖ്യമന്ത്രി പദത്തില്‍ ആദ്യമായാണ് എത്തുന്നതെന്ന് എംഎന്‍എസ് നേതാവ് സന്ദീപ് ദേഷ്പാണ്ഡേ വ്യക്തമാക്കി. ആരു അധികാരത്തിലേറുന്നു എന്നതില്‍ അല്ല, ഹിന്ദുത്വ ആശയങ്ങളുടെ ശക്തിയാണ് പ്രാധാന്യം എന്നും അദ്ദേഹം പറഞ്ഞു.
മറാത്തിയും ഹിന്ദുത്വവും തമ്മിലുള്ള പ്രശ്നം വളരെ കാലമായിട്ട് നിലനിന്നിരുന്നെന്നും ഹിന്ദുത്വം തിരിച്ചെത്തിയെന്നുമാണ് എംഎന്‍എസ് പറയുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ സാഹെബ് മാദ്ധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കി. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ് ഷിന്‍ഡെയും ചേര്‍ന്ന് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത് .
Comments