ബംഗളൂരു: ബജ്രംഗ്ദൾ നേതാവ് ഹർഷയെ മത തീവ്രവാദികൾ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് കർണാടകയിലെ ശിവമോഗ ജില്ലയിലെ വിവിധയിടങ്ങളിൽ അന്വേഷണ സംഘത്തിന്റെ പരിശോധന. ജില്ലയിലെ 13 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. എൻഐഎ ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലുമായിരുന്നു പരിശോധന. പരിശോധനയിൽ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, ഹാർഡ് ഡിസ്ക്കുകൾ എന്നിവയും ചില രേഖകളും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഫെബ്രുവരി 20 നായിരുന്നു 26 കാരനായ ഹർഷയെ മതതീവ്രവാദികൾ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന ഹർഷയെ ഒരു സംഘ ആക്രമിക്കുകയായിരുന്നു. സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കിക്കൊണ്ടുള്ള വിധിയെ അനുകൂലിച്ച് ഹർഷ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതാണ് പെട്ടെന്നുള്ള മതതീവ്രവാദികളുടെ പ്രകോപനത്തിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ.
Comments