‘കൈവെട്ടും കാൽവെട്ടും; തലവെട്ടി ചെങ്കൊടി കെട്ടും’; എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപന മുദ്രാവാക്യവുമായി സിപിഎം
ആലപ്പുഴ: എകെജി സെന്ററിൽ പടക്കമെറിഞ്ഞതിനെതിരായ പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യവുമായി സിപിഎം. അമ്പലപ്പുഴയിൽ നടത്തിയ പ്രതിഷേധത്തിനിടെയാണ് സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. തലവെട്ടി ചെങ്കൊടി നാട്ടുമെന്നായിരുന്നു മുദ്രാവാക്യം.
എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു അമ്പലപ്പുഴയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കൈവെട്ടും കാൽവെട്ടും…. തലവെട്ടി ചെങ്കൊടി കെട്ടും എന്നായിരുന്നു മുദ്രാവാക്യം. ‘ഇരുളിൻ മറയെ കൂട്ട് പിടിച്ച് കൊട്ടാരത്തിന് നേരെ വന്നാൽ അക്കൈവെട്ടും അക്കാൽവെട്ടും, അത്തല വെട്ടി ചെങ്കൊടി നാട്ടും, സിപിഎമ്മാ പറയുന്നേ’ എന്നായിരുന്നു മുദ്രാവാക്യം. അസഭ്യവാക്കുകളും മുദ്രാവാക്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.
പോലീസുകാരുടെ മുൻപിലായിരുന്നു സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്.
Comments