എന്റെ തീരത്തു നിന്ന് ജലം പിൻമാറുന്നത് കണ്ട്, എന്റെ തീരത്ത് വസിക്കരുത്. ഞാൻ സമുദ്രമാണ്, തിരികെ വരിക തന്നെ ചെയ്യും. 2019 ൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര നിയമ സഭയിൽ പറഞ്ഞ വാക്കുകളാണിത്. അന്ന് അധികാരത്തിന്റെ കസേര മേൽ സ്വന്തം പ്രസ്ഥാനത്തിന്റെ തത്വങ്ങളും അച്ഛന്റെ വീക്ഷണങ്ങളുമെല്ലാം അടിയറവ് വെച്ച് ഭരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഉദ്ധവ് താക്കറെ. അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരിച്ച് സുഖിക്കാം എന്ന് കരുതിയ ഉദ്ധവിനും സ്വയം ചാണക്യൻ എന്ന് തെളിയിക്കാൻ ശ്രമിച്ച ശരദ് പവാറിനും നിയമസഭയിൽ വെച്ചുതന്നെ മുന്നറിയിപ്പ് നൽകുകയായിരുന്നു ദേവേന്ദ്ര ഫട്നാവിസ് ചെയ്തത്.
നൽകിയ മുന്നറിയിപ്പായിരുന്നു അത്.
എന്താണ് ശിവസേനയെന്നും, ആരായിരുന്നു ബാൽ താക്കറെയെന്നും സ്വയം മറന്ന് അധികാരത്തിന്റെ ഹുങ്കിൽ മുഖ്യമന്ത്രി കസേരയിൽ ഉദ്ധവ് ഞെളിഞ്ഞിരുന്നു. ഉദ്ധവ് താക്കറെ നടത്തിയ ഈ നാണംകെട്ട രാഷ്ട്രിയ നാടകത്തിന് പത്തിനോക്കിയുള്ള അടിയാണ് മഹാരാഷ്ട്രയിൽ കിട്ടിയത്. സ്വയം കടുവയെന്ന് തെറ്റിദ്ധരിച്ചതാണ് ഉദ്ധവിന് പാളിപോയ്ത്. ബാൽ താക്കറെ ഒരു കടുവയായിരുന്നു. നാടും കാടുമെല്ലാം വിറപ്പിച്ചിരുന്ന, ഭരണമില്ലെങ്കിൽ പോലും ഭരിക്കുന്ന സർക്കാരിനെ വിറപ്പിക്കാൻ കഴിയുന്ന കടുവയായിരുന്നു അദ്ദേഹം. എന്നാൽ ഉദ്ധവ് ആ കടുവയുടെ ഒരംശം പോലും ആയില്ല.
പല്ലുമുളയ്ക്കുന്നതിന് മുമ്പേ കാട്ടിലെ കുറുനരികളെ കൂട്ടി ഉദ്ധവ് വേട്ടയ്ക്കിറങ്ങി. എന്നാൽ എതിർപക്ഷത്ത് നിൽക്കുന്നവർ കാടും നാടും അടക്കിഭരിക്കുന്ന സിംഹങ്ങളാണെന്ന് ഉദ്ധവ് മനസ്സിലാക്കിയില്ല എന്നതാണ് സത്യം. ഭരണത്തിൽ നിന്ന് അഖാഡി സഖ്യത്തെ വലിച്ച് പുറത്തിടാൻ ബിജെപിയ്ക്ക് അധിക നാൾ ഒന്നും വേണ്ടിയിരുന്നില്ല. പക്ഷെ അവർ തക്കതായ കാരണങ്ങൾക്കായി കാത്തിരുന്നു.
ഭരണത്തിന്റെ മായിക ലോകത്ത് കടന്നുകൂടിയപ്പോൾ തെല്ലൊന്നുമല്ല ഉദ്ധവ് താക്കറെ അഹങ്കരിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ അവിടെ പോകുവാൻ പോലും ഉദ്ധവിന് കഴിഞ്ഞില്ല. കൂടെ നിൽക്കുന്ന കൂർമ്മ ബുദ്ധിയുള്ള കുറുക്കൻമാർ പിണങ്ങിയാൽ ഭരണം നഷ്ടമാകുമോ എന്ന പേടിയിൽ അയോദ്ധ്യയെ തിരിഞ്ഞ് നോക്കാൻ ഉദ്ധവ് മടിച്ചു. കശ്മീരിൽ 370 വകുപ്പ് റദ്ദാക്കിയപ്പോൾ അതിനെ അനുകൂലിച്ച് അഭിപ്രായം പറയുവാൻ പോലും അദ്ദേഹത്തിന്റെ നാവ് പൊങ്ങിയില്ല. മുംബൈയില് ജീവിക്കാന് കഴിയില്ലെന്ന് നടി കങ്കണയുടെ പ്രസ്താവനയോട് പ്രതികാര മനോഭാവത്തോടെയാണ് ഉദ്ധവ് പ്രതികരിച്ചത്. ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്നതിനാൽ ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസ് അനധികൃതമെന്ന് പറഞ്ഞ് പൊളിച്ചു നീക്കുകയാണ് ഉണ്ടായത്. ഹനുമാൻ ചാലിസ നിരോധിച്ചപ്പോൾ ഉദ്ധവ് ഇല്ലാതാക്കിയത് ബാൽ താക്കറയുടെയും ശിവസേനയുടെയും സ്വത്ത്വത്തെയാണ്.
ഇങ്ങനെയെല്ലാം, തന്നെ വിശ്വസിച്ച ഒരു ജനതയെ വഞ്ചിച്ച് വർഷങ്ങളോളം ഭരണത്തിലിരിക്കാൻ കഴിയുമെന്ന് ഉദ്ധവ് മനക്കോട്ട കെട്ടി. എന്നാൽ അഭിമാനം അടിയറവ് വെയ്ക്കാൻ താൽപര്യമില്ലാത്ത ശിവസേനയിലെ നട്ടെല്ലുള്ള കടുവകൾ അധികാരത്തിന് വേണ്ടി കുമ്പിട്ട നിന്ന ഉദ്ധവിനെ തള്ളിപ്പറഞ്ഞു. കാലം കാത്തുവെച്ച കാവ്യ നീതി പോലെ നട്ടെല്ല് പണയം വെയ്ക്കാത്ത ശിവസേന പ്രവർത്തകർ ബിജെപിയെ തേടിയെത്തി. ഭരണ കസേരയ്ക്കു വേണ്ടിയുളള കുറുക്കന്മാരുടെ കൂവലുകൾ കേട്ട് ബിജെപിയെ പിന്നിൽ നിന്നും കുത്തി അധികാരത്തിന്റെ എച്ചിൽ പാത്രം നുകരാൻ പോയ ഉദ്ധവിന്റെ വൃത്തിക്കെട്ട രാഷ്ട്രീയ നാടകത്തിനാണ് ഫട്നാവിസ് അന്ത്യം കുറിച്ചിരിക്കുന്നത്.
ശിവസേനയേയും ബിജെപിയേയും ഹിന്ദുത്വത്തേയും ചതിച്ചുള്ള ഒരു ഭരണം മഹാരാഷ്ട്രയിൽ വേണ്ട എന്ന ഫട്നാവിസിന്റെ രാഷ്ട്രീയ തന്ത്രത്തിലൂടെ അടികിട്ടയത് ഉദ്ധവിന് മാത്രമല്ല. ബിജെപി കുതിര കച്ചവടം നടത്തുന്നുവെന്ന് നാഴികയ്ക്ക് നല്പത് വട്ടം പറയുന്ന പ്രതിപക്ഷ പാർട്ടികൾക്കും മാദ്ധ്യമങ്ങൾക്കും കൂടിയുള്ള സന്ദേശമാണ് ഫട്നാവിസ് നൽകിയിരിക്കുന്നത്. അധികാരമല്ല വലുത്, അഭിമാനമാണ് ബിജെപിയ്ക്ക് വലുതെന്ന് തെളിയുക്കുകയാണ് ബിജെപി ചെയ്തത്. ഒപ്പം കുടുംബ വാഴ്ച അവസാനിപ്പിക്കുകയും ചെയ്തു.
Comments