പാലക്കാട്: 13 വയസുകാരി പ്രസവിച്ച സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. 16 വയസുകാരനാണ് അറസ്റ്റിലായത്. മണ്ണാർക്കാട് ആണ് സംഭവം.
രണ്ട് മാസം മുൻപാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചത്. വീട്ടിൽ ആക്രി പെറുക്കാൻ വന്ന വ്യക്തി പീഡിപ്പിച്ചതാണെന്ന മൊഴിയാണ് ആദ്യം നൽകിയത്. വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂർത്തിയാവത്തതിൽനാൽ പ്രതിയെ ജുവനൈൽ ഹോമിൽ പ്രവേശിപ്പിച്ചു.
Comments