തിരുവനന്തപുരം : അമിത ഭാരവുമായി ടാർമിക്സർ കയറ്റിവന്ന ലോറി തലകീഴായി കുളത്തിൽ വീണു. കുളത്തിന്റെ ബണ്ട് ഇടിഞ്ഞു ടോറസ് ലോറി കുളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളറടയിലാണ് സംഭവം . അതേസമയം ടാറിങ് നടക്കുന്നതിനാൽ സ്കൂൾ ബസുകൾ ഈ വഴി വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി .
വഴുത്തോട്ട് കുളത്തിന്റെ ബണ്ടാണ് തകർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് റോഡ് പണി നടക്കുകയാണ് . ഇവിടെ എത്തവേ ലോറിയുടെ ഒരു ഭാഗം കുളത്തിന്റെ ബണ്ട് റോഡിൽ പുതഞ്ഞു. തുടർന്ന് ലോറി ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പ്രദേശവാസികൾ നോക്കിനിൽക്കവേയാണ് ബണ്ട് ഇടിഞ്ഞു് ലോറി കുളത്തിൽ തലകീഴായി മറിഞ്ഞത്. അതേസമയം നിരവധി വാഹനങ്ങളും സ്കൂൾ ബസുകളുമാണ് ഇതുവഴി കടന്ന് പോകാറുള്ളതെന്നും , രണ്ട് വർഷം മുമ്പും കുളത്തിന്റെ ഇതേ ഭാഗം ഇടിഞ്ഞു താണിരുന്നെന്നും നാട്ടുകാർ പറയുന്നു.
Comments