100 ട്വിറ്റർ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടു; ചിലവ് കുറയ്ക്കാൻ നടപടി തുടങ്ങി മസ്‌ക്
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

100 ട്വിറ്റർ ജീവനക്കാരെ ഒറ്റയടിക്ക് പറഞ്ഞുവിട്ടു; ചിലവ് കുറയ്‌ക്കാൻ നടപടി തുടങ്ങി മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2022, 01:34 pm IST
FacebookTwitterWhatsAppTelegram

തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കാൻ ആരംഭിച്ചിരിക്കുകയാണ് ട്വിറ്റർ. പ്രമുഖ സമൂഹമാദ്ധ്യമമായ ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത് മുതൽ ജീവനക്കാരുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് എച്ച് ആർ വകുപ്പിലുള്ള 100 ജീവനക്കാരെ ഇലോൺ മസ്‌ക് പുറത്താക്കിയെന്ന വാർത്തയെത്തുന്നത്.

നേരത്തെ തന്നെ ജീവനക്കാരെ പുറത്താക്കുന്ന നടപടിയെക്കുറിച്ച് മസ്‌ക് സൂചന നൽകിയിരുന്നു. ഇപ്പോൾ മസ്‌കിന്റെ മുന്നറിയിപ്പ് യാഥാർത്ഥ്യമായെന്ന് വേണം വിലയിരുത്താൻ. വരുമാനത്തേക്കാൾ കൂടുതലാണ് ചിലവുകളെന്നും അതത്ര നല്ല സാഹചര്യമല്ലെന്നും മസ്‌ക് പ്രതികരിച്ചിരുന്നു. കമ്പനിക്ക് ആരോഗ്യപരമായി തുടരേണ്ടതുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് 100 എച്ച് ആർ തൊഴിലാളികൾ പുറത്താക്കപ്പെട്ടത്. കമ്പനി ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി ഇവിടെ അവസാനിക്കുകയില്ലെന്നാണ് സൂചന.

ഉപയോക്താക്കളെ സംബന്ധിച്ചും ചില മാറ്റങ്ങൾ ആവിഷ്‌കരിക്കാൻ മസ്‌ക് തീരുമാനിച്ചിരുന്നു. ചില പ്രത്യേക കാറ്റഗറിയിലുള്ള ഉപയോക്താക്കൾക്ക് ചെറിയ ഫീസ് ചുമത്തുമെന്നായിരുന്നു മസ്‌കിന്റെ മുന്നറിയിപ്പ്. ”സാധാരണ ഉപയോക്താക്കൾക്ക് എല്ലായ്‌പ്പോഴും ട്വിറ്റർ സൗജന്യമായിരിക്കും. എന്നാൽ വാണിജ്യ-സർക്കാർ ഉപയോക്താക്കൾക്ക് ചെറിയ ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം.” മസ്‌ക് അറിയിച്ചു. കൂടാതെ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തുമെന്നും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മസ്‌ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: twitterElon MuskHR
ShareTweetSendShare

More News from this section

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

 അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ; എട്ട് മാസത്തെ ദൗത്യത്തിന് തുടക്കം

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

Latest News

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നടപടി അഡ്വ. ഷോൺ ജോർജിന്റെ ഹർജിയിൽ; ജോയിന്റ് സെക്രട്ടറിക്ക് ചുമതല

ലോകകപ്പ് ഫൈനല്‍ ആഘോഷമാക്കാന്‍ സൂപ്പര്‍താരങ്ങളും; ടോം ക്രൂസും ബിടിഎസും വേദിയില്‍; മത്സരത്തിന്റെ ഇടവേളകളില്‍ പ്രത്യേക ഹാഫ് ടൈം ഷോയും

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

ഹര്‍മന്‍പ്രീത്തിന് പകരം ഇന്ത്യയെ നയിക്കുമോ? മറുപടിയുമായി സ്മൃതി മന്ദാന

3 കോടി നൽകിയാൽ മന്ത്രിയാക്കാം’; വയനാട് എംപിയുടെ ഓഫിസിൽ നിന്നെന്ന് പറഞ്ഞ് വ്യാജ ഫോൺ, സൈബർ തട്ടിപ്പിന് പിന്നാലെ പരാതിയുമായി എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ ദുരന്തം; വിഷവാതകം ശ്വസിച്ച് തൊഴിലാളി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

ഓപ്പറേഷൻ തൂഫാന് തമിഴ്നാടിന്റെ പൂർണ പിന്തുണ; മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും, മോഹൻലാലിനൊപ്പം ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies