കോഴിക്കോട്: നിയുക്ത രാജ്യസഭ അംഗം പി ടി ഉഷയെ അപമാനിച്ചതിൽ പ്രതിഷേധവുമായി യുവമോർച്ച. അപമാനകരമായ പ്രസ്താവന നടത്തിയതിന് എളമരം കരീമിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം രേഖപ്പെടുത്തി. യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പയ്യോളിയിലാണ് എളമരം കരീമിന്റെ കോലം യുവമോർച്ച പ്രവർത്തകർ കത്തിച്ചത്.
ജനപ്രതിനിധി എന്ന നിലയിലോ പൊതുപ്രവർത്തകൻ എന്ന നിലയിലോ എളമരം കരീം നാടിന് ഒരു സംഭാവനയും നൽകിയിട്ടില്ല. എളമരം കരീം കേരളത്തിന് തന്നെ അപമാനകരമാണെന്ന് യുവമോർച്ച ആരോപിച്ചു. വിവാദ പരാമർശത്തിൽ കരീം മാപ്പ് പറയുന്നവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുവമോർച്ചയുടെ തീരുമാനം.
എളമരം കരീമിനെതിരെ സമരം ശക്തമാക്കാനാണ് യുവമോർച്ചയുടെ തീരുമാനമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ പ്രസിഡന്റ് ടി .രനീഷ് പറഞ്ഞു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജൂബിൻ ബാലകൃഷ്ണൻ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അതുൽ പെരുവട്ടൂർ, യുവമോർച്ച പയ്യോളി മണ്ഡലം പ്രസിഡന്റ് സനൽജിത്ത് പി, മണ്ഡലം വൈസ് പ്രസിഡന്റ് ലാൽജിത്ത് എം, മണ്ഡലം കമ്മിറ്റിയംഗം
സരിൻ.എ, ജില്ലാ കമ്മിറ്റി അംഗം രാഹുൽ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
Comments