ചെന്നൈ: പതിനഞ്ചുകാരിയെ സഹപാഠികൾ ചേർന്ന് ക്രൂര ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ കൂഡല്ലൂരിലാണ് സംഭവം. പത്താംക്ലാസുകാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. സഹപാഠികളായ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
ഒരിക്കൽ പിറന്നാളാഘോഷത്തിന് പോയത് മുതലാണ് സഹപാഠികളുടെ കുരുക്കിൽ പെൺകുട്ടി വലയിലായത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാമുകനുമായിരുന്ന ആൺകുട്ടിയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്നു 15-കാരി പോയത്. ആഘോഷത്തിന്റെ ഭാഗമായി ആൺകുട്ടിയോടൊപ്പം എടുത്ത ഫോട്ടോ പെൺകുട്ടിയുടെ മാതാപിതാക്കളെ കാണിക്കുമെന്ന് ഭീഷണിയിലാണ് സംഭവങ്ങളുടെ തുടക്കം. തന്റെ പ്രണയം വീട്ടിൽ പിടികൂടുമെന്ന് ഭയന്ന പെൺകുട്ടിയെ സഹപാഠികൾ ദുരുപയോഗം ചെയ്യുകയായിരുന്നു.
കാമുകനോടൊപ്പമുള്ള ഫോട്ടോ മാതാപിതാക്കളെ കാണിക്കാതിരിക്കണമെങ്കിൽ സ്കൂളിന് പിറകിലുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് വരണമെന്ന് സഹപാഠിയായ ആൺകുട്ടി ഭീഷണിപ്പെടുത്തി. ഒറ്റയ്ക്ക് വരണമെന്നും പെൺകുട്ടിയോട് ആവശ്യപ്പെട്ടു.
ഫോട്ടോ മാതാപിതാക്കൾ കണ്ടാൽ വഴക്കുപറയുമെന്ന് കരുതിയ പെൺകുട്ടി ഭീഷണിപ്പെടുത്തിയ സഹപാഠിയുടെ വീട്ടിലെത്തി. ഉച്ചഭക്ഷണം കഴിക്കാനായി സ്കൂൾ നൽകിയ ഇടവേളയിലായിരുന്നു പെൺകുട്ടി സഹപാഠിയുടെ വീട്ടിലെത്തിയത്. അവിടെ ഭീഷണിപ്പെടുത്തിയ ആൺകുട്ടി ഉൾപ്പെടെ മൂന്ന് സഹപാഠികൾ ഉണ്ടായിരുന്നു. ഇവർ പെൺകുട്ടിയ കൂട്ടബലാത്സംഗം ചെയ്യുകയും ഒരാൾ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ മറ്റ് സഹപാഠികളുമായി പങ്കുവെച്ചതോടെ പെൺകുട്ടി വീട്ടിൽ വിവരമറിയിക്കുകായയിരുന്നു.
നിലവിൽ പെൺകുട്ടിയുടെ പരാതിപ്രകാരം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതായും കൂഡല്ലൂർ പോലീസ് അറിയിച്ചു.
Comments