ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമത്തിന് സമാപനം;ദേശീയ വിദ്യാഭ്യാസ നയം വഴി ഇന്ത്യയെ സമത്വവും ഊർജ്ജസ്വലവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിദിന അഖില ഭാരതീയ ശിക്ഷ സംഗമത്തിന് സമാപനം;ദേശീയ വിദ്യാഭ്യാസ നയം വഴി ഇന്ത്യയെ സമത്വവും ഊർജ്ജസ്വലവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2022, 11:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി:ഇന്ത്യയെ ഊർജ്ജസ്വലവും സമത്വപൂർണവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് ഉറപ്പു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ആവശ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.

ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിൽ തുല്യത, ഗുണനിലവാരം എന്നിവ ഉറപ്പാക്കും. ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രാദയം നടപ്പിലാക്കും. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) വഴി പ്രദേശിക ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും അറിവുകൾക്കും പ്രധാന്യം നൽകും. മൾട്ടി മോഡൽ വിദ്യാഭ്യാസം, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്, മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ് , നൈപുണ്യ വികസനം തുടങ്ങിയ നൂതന ആശയങ്ങൾ നാഴികകല്ലാകുമെന്നും മന്ത്രി വ്യക്തമാക്കി.

ശിക്ഷ സംഗമം വിദ്യാർത്ഥികളിലും നയനിർമാതാക്കളിലും വിദ്യാഭ്യാസലുമായി ബന്ധപ്പെട്ട എല്ലാവരിലും ആത്മവിശ്വാസവും ഊർജ്ജവും നൽകി. വിജ്ഞാനധിഷ്ഠിത ഭാരതത്തിലേക്കുള്ള ആദ്യ പടിയാണിതെന്നുള്ള ആത്മവിശ്വസം പ്രധാൻ പ്രകടിപ്പിച്ചു. പുതിയ നയം വഴി ഉന്നതവിദ്യാഭ്യാസം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അധ്യാപകരെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഉറപ്പ് നൽകി. വിദ്യാഭ്യാസ മേഖലയുടെ ഉന്നമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയ്‌ക്കും മാർഗനിർദേശത്തിനും പ്രധാൻ നന്ദി അറിയിച്ചു. ഗവേഷണത്തിനുള്ള ഹബ്ബായി ഇന്ത്യയെ മാറ്റണമെന്നുള്ള മോദിയുടെ സ്വപ്നത്തെ കുറിച്ചും സൂചിപ്പിച്ചു.

സംരഭകത്വ സമൂഹത്തെ സൃഷ്ടിക്കുന്നതിലും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും രാജ്യത്തെ സർവകലാശാലകൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ള ഗവേഷണങ്ങൾ നടക്കുന്നത് സർവകലാശാലകളിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വരാണാസിയിലാണ് ശിക്ഷ സംഗമം സംഘടിപ്പിച്ചത്. മുന്നുറോളം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്തെ വിവിധ സർവകലാശാലകളിലെ അംഗങ്ങൾ, വിദ്യാർത്ഥികൾ, ഭരണനേതാക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്.

Tags: educationnational education policyprime minister
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies