ലഖ്‌നൗ : വരാനിരിക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എയുമായി സഹകരിക്കുമെന്ന് സമാജ്‌വാദി പാർട്ടിയുടെ സഖ്യകക്ഷി നേതാവ് ഓം പ്രകാശ് രാജ്ഭർ . തന്റെ പാർട്ടിയായ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എൻഡിഎയുടെ രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന് തെരഞ്ഞെടുപ്പിൽ പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം ഉത്തർ പ്രപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് സംഘടിപ്പിച്ച അത്താഴ വിരുന്നിൽ അദ്ദേഹം പങ്കെടുത്തിരുന്നു . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത് . താനും തന്റെ പാർട്ടിയും സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്കായി നിലകൊള്ളുന്ന പാർട്ടിയാണ് . അതുകൊണ്ട് ദ്രൗപതി മുർമുവിനെ അല്ലാതെ താൻ വേറെ ആരെയാണ് പിന്തുണക്കുക എന്ന് അദ്ദേഹം പറഞ്ഞു .
എന്നാൽ അധഃസ്ഥിതർക്ക് വേണ്ടി കാലങ്ങളായി പ്രവർത്തിക്കുന്ന സമാജ് വാദി പാർട്ടി എന്തുകൊണ്ടാണ് ദ്രൗപതി മുർമുവിനെ പിന്തുണക്കാത്തതെന്ന് തനിക്കറിയില്ലന്നും അദ്ദേഹം കൂട്ടി ചേർത്തു . എന്നാൽ എസ് പി എംഎൽഎ -മാരും , അവരുടെ മുതിർന്ന നേതാക്കന്മാരുമായിട്ടും കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു .
















Comments