നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും - Netflix charge users who share password with friends
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കൾക്ക് എട്ടിന്റെ പണി വരുന്നു; പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി ഉപയോഗിക്കുന്നത് തടയിടും – Netflix charge users who share password with friends

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 04:44 pm IST
FacebookTwitterWhatsAppTelegram

ഉപഭോക്താക്കൾ പാസ്‌വേഡ് പങ്കിടുന്നത് തടയാൻ എല്ലാ വഴികളും തേടുകയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. ഇതിനായി പുതിയൊരു മാർഗം കണ്ടെത്തി കമ്പനി പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ചിലി, കോസ്റ്ററിക്ക, പെറു എന്നിവിടങ്ങളിലാണ് നിലവിൽ പരീക്ഷണം നടത്തുന്നത്.

Add extra member എന്ന ഓപ്ഷനാണ് പുതിയതായി ചേർത്തിരിക്കുന്നത്. നിങ്ങൾ പാസ്‌വേഡ് ഷെയർ ചെയ്ത അടുത്ത വ്യക്തിക്ക് പുതിയ ഓപ്ഷൻ ഉപയോഗിച്ച് മാത്രമേ നെറ്റ്ഫ്‌ളിക്‌സ് കാണാൻ സാധിക്കൂ. എന്നാൽ ഈ ഓപ്ഷൻ ഉപയോഗിക്കണമെങ്കിൽ പണമടക്കണമെന്ന് ആവശ്യപ്പെടും. ഇത്തരത്തിൽ സൗജന്യ പാസ്‌വേഡ് ഷെയറിംഗ് നിർത്തലാക്കാമെന്നാണ് കമ്പനി കരുതുന്നത്. ഇന്ത്യയിൽ ഇതുവരെ നെറ്റ്ഫ്‌ളിക്‌സ് പുതിയ ഓപ്ഷൻ കൊണ്ടുവന്നിട്ടില്ല. ഇത് എല്ലാ രാജ്യങ്ങളിലും പ്രാവർത്തികമാക്കിയാൽ പാസ്‌വേഡ് പങ്കുവെച്ച് സൗജന്യമായി കാണാനുള്ള അവസരം പൂർണമായും നഷ്ടപ്പെടും.

സമാനരീതിയിൽ Add a home എന്ന ഓപ്ഷൻ കൊണ്ടുവരാനും നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നുണ്ട്. ഇതിന് നെറ്റ്ഫ്‌ളിക്‌സ് പണം ഈടാക്കും. ഇന്ത്യയിൽ പ്രാവർത്തികമാക്കുമ്പോൾ add a home ഓപ്ഷൻ ഉപയോഗിക്കുന്നതിന് ഈടാക്കുന്ന തുകയെത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഈ വർഷം അവസാനത്തോടെ അക്കൗണ്ട് ഉപയോഗിക്കുന്ന എല്ലാവരിൽ നിന്നും പണമീടാക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് നെറ്റ്ഫ്‌ളിക്‌സ് തീരുമാനിച്ചിരിക്കുന്നത്.

കുറഞ്ഞവിലയിലുള്ള സബ്സ്‌ക്രിപ്ഷൻ പ്ലാൻ പരീക്ഷിക്കുമെന്നും അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. പരസ്യങ്ങൾ ചേർത്താണ് ഇത് നടപ്പിലാക്കുക. നിലവിൽ നെറ്റ്ഫ്‌ളിക്‌സിൽ പരസ്യങ്ങളില്ല. എന്നാൽ കമ്പനിയുടെ ഓഹരിവിലയിൽ കനത്ത ഇടിവ് സംഭവിച്ചതോടെ പരസ്യങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ ഓഹരികൾ തിരിച്ചുപിടിക്കാൻ കമ്പനി ശ്രമിക്കുകയാണ്. 2022 ആരംഭത്തിൽ വലിയ നഷ്ടമായിരുന്നു നെറ്റ്ഫ്‌ളിക്‌സ് നേരിട്ടത്. രണ്ട് ലക്ഷം വരിക്കാരെ നെറ്റ്ഫ്‌ളിക്‌സിന് നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പാസ്‌വേഡ് സൗജന്യമായി പങ്കുവെക്കുന്നതാണ് ഇതിന് കാരണമെന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ വിലയിരുത്തൽ.

Tags: netflixcharge
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies