സ്‌നേഹം ചാലിച്ച രുചി കൂട്ടിന് വൻ പ്രചാരം ലഭിച്ചു; പരസ്യത്തിനായി നീക്കി വെച്ച ലക്ഷങ്ങൾ ആർക്ക് കൊടുക്കണമെന്ന ചോദ്യവുമായി ഷെഫ് സുരേഷ് പിള്ള
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്‌നേഹം ചാലിച്ച രുചി കൂട്ടിന് വൻ പ്രചാരം ലഭിച്ചു; പരസ്യത്തിനായി നീക്കി വെച്ച ലക്ഷങ്ങൾ ആർക്ക് കൊടുക്കണമെന്ന ചോദ്യവുമായി ഷെഫ് സുരേഷ് പിള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2022, 05:42 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഫിഷ് നിർവ്വാണ കഴിക്കാനായി മാത്രം ഷെഫ് സുരേഷ് പിള്ളയുടെ റെസ്റ്റോറന്റ് വരെ യാത്ര ചെയ്യുന്നവരാണ് മലയാളികൾ. അദ്ദേഹത്തിന്റെ വിഭവങ്ങൾ മലയാളികൾക്ക് അത്രമേൽ പ്രിയപ്പെട്ടതാവുന്നതിന്റെ കാരണം രുചി മാത്രമല്ല,സ്‌നേഹവും കൂടിയാണെന്ന് ഭക്ഷണപ്രിയർ സാക്ഷ്യപ്പെടുത്തുന്നത് വെറുതെയല്ല. ലാഭക്കൊതിയോടെ ബിസിനസ് വളർത്താതെ സമൂഹനന്മയ്‌ക്കും അൽപ്പം പണം നീക്കി വെക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാവുകയാണ് അദ്ദേഹമിപ്പോൾ.

പ്രതീക്ഷച്ചതിലുമപ്പുറം പ്രചാരം ജനങ്ങൾ നൽകിയതിനാൽ പരസ്യത്തിനായി നീക്കി വെച്ച തുക സമൂഹത്തിന് തന്നെ തിരിച്ച് നൽകാനുള്ള സുപ്രധാന തീരുമാനമാണ് ഷെഫ് പിള്ള കൈക്കൊണ്ടിരിക്കുന്നത്. 2021നവംബർ 1 മുതൽ 2022 ഒക്ടോബർ 1 വരെയുള്ള ഒരു വർഷത്തേക്ക് ഓൺലൈൻ പരസ്യത്തിനായി കരുതിവച്ച 12 ലക്ഷം രൂപ ആർക്ക് നൽകണമെന്ന ചോദ്യമാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്.

പണം നീക്കി വെച്ചിരുന്നുവെങ്കിലും താൻ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങൾ  നൽകി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. താൻ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം തനിക്ക് നിങ്ങൾ സോഷ്യൽ മീഡിയ വഴി തന്നുവെന്ന് അദ്ദേഹം പറയുന്നു. പരസ്യത്തിനായി കരുതിയ പണം ലാഭത്തിലേക്ക് നീക്കിവെയ്‌ക്കാൻ മനസ് തോന്നുന്നില്ലെന്ന് അദ്ദേഹം കുറിച്ചു.

ഒക്ടോബറിന് മുൻപ് പണം അർഹരിലേക്ക് എത്തണമെന്നാണ് ഷെഫ് സുരേഷ് പിള്ളയുടെ ആഗ്രഹം. അതിനായി സമൂഹമാദ്ധ്യമ ഉപയോക്താക്കൾ സഹായിക്കണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷെഫ് പിള്ളയുടെ ഈ തീരുമാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

പ്രിയപ്പെട്ടവരെ,
എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്നേഹം ചാലിച്ച് ചേരുവകൾ ഞാൻ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും.
കൊടുക്കൽ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും.
അത്തരമൊരു കൊടുക്കൽ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാൻ കരുതുന്നു.

ചേരുവ കിട്ടുമ്പോൾ, പകരം രുചി തിരികെ തരുന്ന വിഭവങ്ങൾ പോലെ, ഒരു തിരിച്ചു നൽകലാണിപ്പോൾ എന്റെ മനസ്സിൽ.
ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാൻ നീക്കി വച്ചിരുന്നത്. എന്നാൽ അതിൽ ഒരു രൂപ പോലും ഇതു വരെ മാർക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങൾ എനിക്കു നൽകി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങൾ സോഷ്യൽ മീഡിയ വഴി തന്നു.

റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബർ 1 മുതൽ 2022 ഒക്ടോബർ 1 വരെയുള്ള ഒരു വർഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേർക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടൻ തന്നെ അർഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം.

ഫെയ്സ്ബുക് വഴിയാണ് നമ്മൾ സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങൾ എന്നോടു പറയൂ, ഞാൻ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നൽകണമെന്ന്.
സാമ്പത്തിക പ്രതിസന്ധിയിൽ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കിൽ മക്കളുടെ ജീവൻ രക്ഷാ മരുന്നുകൾ മുടങ്ങിയൊരച്ഛൻ, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്സ്ബുക് താളിൽ തെളിയുന്നത്.

അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിർദേശം നിങ്ങളുടെ മനസിലുണ്ടോ ?
ഇനി നിങ്ങൾ പറയൂ… എന്തിനു വേണ്ടിയാണ് ഈ പണം ഞാൻ വിനിയോഗിക്കേണ്ടത്. ?
കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വർഷം ഇതിൽ കൂടൂതൽ തിരിച്ചു നൽകുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…
നിങ്ങളുടെ സ്വന്തം

ഷെഫ് പിള്ള

ShareTweetSendShare

More News from this section

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies