ചെസ്സ് കളിക്കാത്തവരായി ആരാണുള്ളതല്ലേ . ചെസ്സെന്നും ചതുരംഗം എന്നും വിളിക്കുന്ന ഈ കളി ബുദ്ധിമാന്മാരുടെ കളി എന്നാണ് പൊതുവെ വിശേഷിപ്പിക്കാറുള്ളത് . വളരെ ഏറെ സമയമെടുത്തും ശ്രദ്ധിച്ചും കളിക്കേണ്ട ഒരു കളിതന്നെയാണ് ചെസ്സ് . ഈ കളിക്കൊരു ചരിത്രമുണ്ടെന്നു ആർക്കൊക്കെ അറിയാം .ലോകത്ത് ചെസ്സിന്റെ തുടക്കം ഇന്ത്യ , ചൈന , മധ്യേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമാണ് . ചെസ്സ് വളരെ പഴക്കം ചെന്ന ഒരു കളിയാണ് . ഒരുപക്ഷെ അതിനു കാലങ്ങളുടെ പഴക്കമുണ്ടാകും . പുരാതന കാലത്ത് ഭാരതത്തിൽ ചൂത് പോലുള്ള കളികൾ നിലനിന്നിരുന്നു .രാജാവും, മന്ത്രിയും , ആനയും കുതിരയും തേരും , കാലാളും തുടങ്ങിയ നിരവധി കരുക്കൾ ഉപയോഗിച്ചാണ് അവ കളിച്ചിരുന്നത് .
പണ്ട് കാലത്ത് രാജാക്കന്മാർ തന്റെ സ്വത്തുക്കളും , മൂല്യമേറിയ വസ്തുക്കളും ഉപയോഗിച്ച് ചൂത് കളിച്ചിരുന്നു . മഹാഭാരതത്തിൽ കൗരവരും പാണ്ഡവരും തമ്മിൽ ചൂത് കളിച്ചാണ് പാണ്ഡവർക്ക് രാജ്യമുൾപ്പെടെ സകലതും നഷ്ടമായത് . അവസാനമത് യുദ്ധത്തിൽ കലാശിക്കാനുള്ള കാരണവും ചൂതുകളിയിൽ നിന്നുമുണ്ടായതാണെന്ന് നമുക്കറിയാം . എന്നാൽ ചൂത് കളിയും ചതുരംഗവും തമ്മിൽ വളരെ ഏറെ വ്യത്യാസമുണ്ട് . ഈ രണ്ട് കളികളുടെയും രീതിയും , നിയമങ്ങളും വേറിട്ട രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് . വളരെ വാശിയേറിയതും ബുദ്ധിപരവുമായ നീക്കങ്ങൾ കൊണ്ട് മാത്രം കളിക്കേണ്ട ഒരു കളി തന്നെയാണ് ചെസ്സ് .
ഈ കളിയിൽ കരുക്കൾ എല്ലാം ഓരോ മൃഗങ്ങളുടെ രൂപത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഇതിലും രാജാവും, മന്ത്രിയും ,തേരും , ആനയും, കുതിരയും,കാലാളും എല്ലാം തന്നെയുണ്ട് . രണ്ടുപേർക്കു മാത്രമേ ഒരേ സമയത്ത് ഈ കളി കളിയ്‌ക്കാൻ സാധിക്കുകയുള്ളു . കറുത്ത നിറത്തിലും വെളുത്ത നിറത്തിലുമായി പണികഴിച്ച കരുക്കൾ ഇരുഭാഗങ്ങളിലായി മുഖാമുഖം അണിനിരത്തിയ ശേഷമാണ് കളിക്കുന്നത് . കളിക്കളം നിശ്ചിത വലുപ്പത്തിൽ കറുപ്പും വെളുപ്പും നിറത്തിൽ ചതുരാകൃതിയിലായിട്ടാണ് നിർമ്മിച്ചിരിക്കുന്നത് . ആദ്യം വെളുത്ത കരു ആരുടെ കയ്യിലാണോ അവർ കളി തുടങ്ങണം എന്നാണ് ഈ കളിയുടെ നിയമം . മുന്നോട്ടുള്ള ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചു നീങ്ങിയില്ലങ്കിൽ എതിരാളി ഓരോ കരുക്കളും വെട്ടി വീഴ്‌ത്തും .
കളി കണ്ടിരിക്കുന്നവർക്ക് വളരെ ആവേശം തോന്നുമെങ്കിലും നല്ല ക്ഷമ വേണം എന്നതാണ് മറ്റൊരു പ്രത്യേകത . വളരെ ചെറിയ പ്രായത്തിലുള്ളവർ തുടങ്ങി മുതിർന്നവർ വരെ ഈ കളി കളിക്കുന്നുണ്ട് . ഇന്ത്യക്കു വേണ്ടി ലോക കിരീടം നേടിയ വിശ്വനാഥൻ ആനന്ദിനെ നമുക്കറിയാം . രണ്ടു തവണയാണ് അദ്ദേഹം ലോക ചാംപ്യൻ പട്ടം നേടിയത് . പലയിടങ്ങളിലായി നിരവധി കിരീടങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട് . വർഷങ്ങൾക്ക് മുൻപേ ചെസ്സിന് ലോകത്താകമാനം അംഗീകാരം ലഭിച്ചിട്ടുണ്ട് . യുനെസ്കോയാണ് അന്തരാഷ്‌ട്ര ചെസ്സ് ദിനം എന്ന ആശയം ആദ്യമായി കൊണ്ടുവന്നത് . ലോകത്താകമാനം ഈ ദിവസം ലോക ചെസ്സ് ദിനമായി ആഘോഷിക്കുന്നുണ്ട് . ഇന്ത്യ ഉൾപ്പെടുന്ന രാജ്യങ്ങളുടെ സ്വകാര്യ സ്വത്തായ ഒരു കളിയെ ലോക ജനത ഏറ്റെടുത്തതിൽ നമുക്കഭിമാനിക്കാം .
Comments