തിരുവനന്തപുരം : എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎം തന്നെയാണെന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ജനം ടിവി. അന്വേഷണം വഴിമുട്ടിക്കാൻ ഉന്നതരുടെ ഇടപെടൽ നടന്നതായാണ് കണ്ടെത്തൽ. ജനം ടിവി റിപ്പോർട്ടർ വി വിനീഷ് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
30-06-22 11 മണി മുതൽ 11.45 വരെ 12 തവണയാണ് എകെജി സെന്ററിന് മുന്നിലൂടെ KL01 BS 0194 എന്ന ചുവന്ന ഹോണ്ട ആക്ടീവകടന്നുപോയത് . എന്നാൽ ഇപ്പോൾ ആ ആക്ടിവയെ കുറിച്ച് അന്വേഷണത്തിൽ എവിടെയും പരാമർശമില്ല. ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ. 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പോലീസിന്റെ പക്കലുണ്ട്.
Comments