‘എല്ലാ കായിക താരങ്ങളും പുതിയ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ‘: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ഖേലോ ഇന്ത്യയിലൂടെ എത്തിയ താരങ്ങൾ- PM Modi interacts with Indian athletes bound for CWG
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എല്ലാ കായിക താരങ്ങളും പുതിയ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാർ‘: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘവുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ഖേലോ ഇന്ത്യയിലൂടെ എത്തിയ താരങ്ങൾ- PM Modi interacts with Indian athletes bound for CWG

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 07:00 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അനുഭവ സമ്പത്തിന്റെയും യുവ ആവേശത്തിന്റെയും അതുല്യ മിശ്രണമാണ് കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ കായിക താരങ്ങളും പുതിയ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി കായിക താരങ്ങളുമായി സംവദിച്ചത്.

കായിക താരങ്ങളുടെ അനുഭവങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട പ്രധാനമന്ത്രി, അവർക്ക് വിജയാശംസകൾ നേർന്നു. അന്താരാഷ്‌ട്ര വേദിയിൽ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങൾക്ക് പ്രധാനമന്ത്രി പ്രത്യേക ഉപദേശവും നൽകി. വേദി മാത്രമാണ് മാറിയത്, നിങ്ങളുടെ സമീപനത്തിനും നിശ്ചയദാർഢ്യത്തിനും ഒരു മാറ്റവുമില്ല. നമ്മുടെ ലക്ഷ്യം ദേശീയഗാനം കേൾക്കുമ്പോൾ ത്രിവർണ്ണ പതാക പാറിക്കളിക്കുന്നത് കാണുക എന്നതായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താരങ്ങൾ സമ്മർദ്ദത്തിന് അടിപ്പെടരുത്. ശക്തവും മികവുറ്റതുമായ പോരാട്ടം കാഴ്ചവെക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലയാളികൾ ഉൾപ്പെടെയുള്ള കായിക താരങ്ങളോട് അനുഭവങ്ങൾ പങ്കുവെക്കാൻ പറഞ്ഞ പ്രധാനമന്ത്രി, അവർക്ക് ഓരോരുത്തർക്കും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകി. ഖേലോ ഇന്ത്യയിലൂടെ ദേശീയ തലത്തിലേക്ക് എത്തപ്പെട്ട കായിക താരങ്ങൾ, അത്തരമൊരു വേദി ഒരുക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു.

ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ബിർമിംഗ്ഹാമിലാണ് കോമൺവെൽത്ത് ഗെയിംസ്.

Tags: Narendra Modikhelo-indiaCWG 2022
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies