ന്യൂഡൽഹി: ആഗോള ചെസ്സ് ഒളിമ്പ്യാഡിന്റെ മുന്നോടിയായി ഇന്ത്യ സ്റ്റാമ്പ് പുറത്തിറക്കി. ലോക ചെസ്സ് ദിനത്തിലാണ് ഇന്ത്യ ആതിഥേയം വഹിക്കുന്ന 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്. കേന്ദ്ര വാർത്താവിതരണ വകുപ്പ് സഹമന്ത്രി ദേവു സിംഗ് ജേസിംഗ്ഭായ് ചൗഹാനും തമിഴ്നാട് യുവജനക്ഷേമ കായിക മന്ത്രി തിരുശിവ വി മെയ്യനാഥനും സംയുക്തമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഈ മാസം 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെന്നൈ നഗരത്തിൽ ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളിലെ ഗ്രാന്റ് മാസ്റ്റർമാരാണ് പങ്കെടുക്കുന്നത്. 25 താരങ്ങളടങ്ങുന്ന ഇന്ത്യൻ നിരയാണ് ചതുരംഗക്കളത്തിലെ പോരാട്ടത്തിനിറങ്ങുന്നത്.
ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ലോക ചെസ്സ് ഒളിമ്പ്യാഡിന് ആതിഥ്യമരുളാൻ നമ്മുടെ നാടിന് സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. ചെസ്സ് ലോകത്തിന് ഇന്ത്യയുടെ പൗരാണിക തയുടെ സംഭാവനയാണ്. ആഗോളതലത്തിൽ എല്ലാ കായിക മേഖലയ്ക്കും മുന്നേറ്റമു ണ്ടാകുന്ന വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഇടപെടലുകളെ ഈ അവസരത്തിൽ ഏറെ ആദരവോടെ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ചടങ്ങിൽ ഗ്രാന്റ്മാസ്റ്ററും അർജ്ജുന ബഹുമതി നൽകിയ അഭിജീത് ഗുപ്ത, ചെസ്സ് ഒളിമ്പ്യാഡ് സംഘാടകനും ഇന്ത്യൻ ചെസ്സ് ഫെഡറേഷൻ അദ്ധ്യക്ഛൻ സഞ്ജയ് കപൂർ, ഒളിമ്പ്യാഡ് ഡയറക്ടർ ഭരത് സിംഗ് ചൗഹാൻ എന്നിവരും സന്നിഹിതരായിരുന്നു.
Comments