ഹോങ്കോംഗ്: മനുഷ്യ സംരക്ഷണത്തിൽ കഴിഞ്ഞിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ടയായ ആന്‍ ആൻ മരിച്ചു. മുപ്പത്തിയഞ്ചാം വയസ്സിലാണ് ആന്‍ എന്ന ആൺപാണ്ട പ്രിയപ്പെട്ടവരോട് വിട ചൊല്ലിയത്. മനുഷ്യന്റെ 105 വയസ്സിന് തുല്യമാണ് ആനിന്റെ വയസ്സെന്ന് ഹോങ്കോംഗ് തീം പാർക്ക് അധികൃതർ പറഞ്ഞു.
ഹോങ്കോംഗ് തീം പാർക്ക് അധികൃതർക്ക് പ്രിയപ്പെട്ടവനായിരുന്നു ആൻ. കഴിഞ്ഞ ഏതാനും ആഴ്ചകളായി ആനിന്റെ ആരോഗ്യനില വളരെ മോശമായിരുന്നു. ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറഞ്ഞിരുന്നു. അവസാനം ആൻ എന്ന ആ ഭീമൻ പാണ്ട മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പെണ് പാണ്ടയായ ജിയ 2016 ലാണ് മരിച്ചത്. മുപ്പത്തിയെട്ടാം വയസ്സിലായിരുന്നു ജിയയുടെ അന്ത്യം.
ആനിന്റെ മരണം വലിയ നഷ്ടമാണെന്നും വേദനയുള്ളതാണെന്നും ഓഷ്യന്‍ പാര്‍ക്ക് പ്രതികരിച്ചു. ആന്‍ ആനെയും ജിയ ജിയയെയും സംരക്ഷിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. ‘ആൻ ഞങ്ങളുടെ കുടുംബത്തിലെ ഒഴിച്ചുകൂടാനാവാത്ത അംഗമാണ്, പാർക്കിന്റെ വളർച്ചയ്ക്കൊപ്പം വളർന്നു. നാട്ടുകാരുമായും വിനോദസഞ്ചാരികളുമായും ഒരുപോലെ അവൻ സൗഹൃദം സ്ഥാപിച്ചു’ എന്നാണ് ഓഷ്യന്‍ പാര്‍ക്ക് പ്രതികരിച്ചത്.
വാൽറസ്, പെൻഗ്വിനുകൾ, ഡോൾഫിനുകൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളെ പ്രദർശിപ്പിക്കുന്ന പാർക്കാണ് ഓഷ്യൻ പാർക്ക്. ഇനി പാർക്കിലുള്ളത് യിംഗ് യിംഗ്, ലെ ലെ എന്ന് പേരുകളുള്ള രണ്ട് പാണ്ടകളാണ്
Comments