ന്യൂഡല്‍ഹി: കൊറോണ രോഗം പിടിപെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോ ബൈഡന് കൊറോണ പോസിറ്റീവ് ആയെന്നും, ചെറിയ തോതില്‍ രോഗത്തിന്റെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെന്നും വൈറ്റ് ഹൗസ് ആണ് അറിയിച്ചത്.
79കാരനായ ബൈഡന് ഇതാദ്യമായിട്ടാണ് കൊറോണ സ്ഥിരീകരിച്ചത്. ‘ കൊറോണയില്‍ നിന്ന് ജോ ബൈഡന് എത്രയും വേഗം സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ, അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കൊറോണ വാക്സിനേഷന്റെ രണ്ട് ബൂസ്റ്റര്‍ ഡോസുകളും ജോ ബൈഡന് സ്വീകരിച്ചിട്ടുണ്ട്. അതേസമയം വൈറ്റ് ഹൗസില്‍ ഇരുന്നുകൊണ്ട് തന്നെ ചുമതലകള്‍ നിര്‍വഹിക്കുന്നത് തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.
Comments