ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച ഗായിക നഞ്ചിയമ്മ- Nanjiyamma, best female playback singer
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച ഗായിക നഞ്ചിയമ്മ- Nanjiyamma, best female playback singer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2022, 04:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: 68ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നഞ്ചിയമ്മയാണ് മികച്ച ഗായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ആലാപനത്തിനാണ് നഞ്ചിയമ്മയ്‌ക്ക് പുരസ്കാരം ലഭിച്ചത്. മികച്ച സംവിധായകൻ, സഹനടൻ, സംഘട്ടന സംവിധാനം എന്നീ പുരസ്കാരങ്ങളും അയ്യപ്പനും കോശിയും സ്വന്തമാക്കി. അന്തരിച്ച സംവിധായകൻ സച്ചിയ്‌ക്കുള്ള ആദരം കൂടിയായി ദേശീയ അവാർഡ് പ്രഖ്യാപനം.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ എസ് ഐ അയ്യപ്പൻ നായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബിജു മേനോൻ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ സംഘട്ടന രംഗങ്ങൾക്ക് മാഫിയ ശശിയ്‌ക്കും ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച സംവിധായകനായി സച്ചി തിരഞ്ഞെടുക്കപ്പെട്ടത് മലയാള സിനിമയ്‌ക്കുള്ള മികച്ച അംഗീകാരമായി. അകാലത്തിൽ വിട പറഞ്ഞ സച്ചി എന്ന മഹാനായ കലാകാരന്റെ വിയോഗം ഇന്ത്യൻ സിനിമയ്‌ക്ക് എത്രത്തോളം വലിയ നഷ്ടമാണ് എന്ന് അടയാളപ്പെടുത്തുന്നതാണ് ദേശീയ അവാർഡ് പ്രഖ്യാപനം.

ജെയ്ക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നാടൻ ഈണത്തിലുള്ള ഗാനങ്ങൾ തന്മയത്വത്തോടെ ആലപിച്ച നഞ്ചിയമ്മ മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന നേട്ടമാണ് പുരസ്കാരത്തിലൂടെ സ്വന്തമാക്കിയത്. നാടൻ പാട്ടുകളുടെ സ്വാഭാവികമായ ആഹ്ലാദ ഭാവത്തിനൊപ്പം ചിത്രം ആവശ്യപ്പെടുന്ന ഒരു നിഗൂഢത കൂടി ഉൾക്കൊണ്ടാണ് നഞ്ചിയമ്മ ‘കലക്കാത്ത സന്ദനം‘ എന്ന ഗാനം ആലപിച്ചത്. ചിത്രത്തിലെ ശോകഭാവത്തിലുള്ള ‘ദൈവമകളേ‘ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് ഗാനങ്ങളാണ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ ആലപിച്ചിരിക്കുന്നത്.

Tags: NanjiyammaBest Female Playback Singer
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies