ന്യൂഡൽഹി: അരവിന്ദ് കെജ്രവാൾ കഴിഞ്ഞ ദിവസം ജാമിയ നഗറിൽ സ്ഥാപിച്ച ഫ്ളക്സ് വിവാദത്തിൽ. ബംഗ്ലാദേശിലെ ഇസ്ലാമിക പുരോഹിതനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിച്ചതാണ് വിവാദത്തിന് കാരണമായത്.
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മഹ്മൂദ് ഹസൻ ദിയോബന്ദിന്റെ ചിത്രത്തിന് പകരം ബംഗ്ലാദേശിലെ മൗലാന മഹ്മൂദൽ ഹസനെന്ന ഇസ്ലാമിക പണ്ഡിതനാണ് പ്രത്യക്ഷപ്പെട്ടത്.ബംഗ്ലാദേശിലെ ഇസ്ലാമിക പണ്ഡിതനും പൊതു പ്രഭാഷകനും ബംഗ്ലാദേശ് ഖവാമി മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ ചെയർമാനുമാണ് ഇയാൾ.
അരവിന്ദ് കെജ്രിവാൾ പറയുന്നത് ‘തങ്ങൾ ഭഗത് സിംഗിന്റെ സന്തതികളാണെന്നാണ്. തങ്ങൾ യഥാർത്ഥ രാജ്യസ്നേഹികളാണെന്നാണ് അദ്ദേഹത്തിന്റെ കൂട്ടാളികൾ അവകാശപ്പെടുന്നത്.അതുകൊണ്ടാണ് 1950-ൽ കിഴക്കൻ പാകിസ്താനിൽ ജനിച്ച ഒരു ബംഗ്ലാദേശി മൗലാനയെ അവർ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായി അവതരിപ്പിക്കുന്നത് തെറ്റായ ബാനർ സ്ഥാപിച്ചത് വിവാദമായിട്ടും തിരുത്താൻ സർക്കാർ തയ്യറായില്ലെന്നാണ് മുതിർന്ന മാദ്ധ്യമപ്രവർത്തകനായ കാഞ്ചൻ ഗുപ്ത വിമർശിച്ചത്.
Comments