ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; രാംനാഥ് കോവിന്ദിന് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം; രാംനാഥ് കോവിന്ദിന് ഹൃദയസ്പർശിയായ കത്തുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2022, 02:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് വിരമിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് അയച്ച കത്ത് പങ്കുവെച്ച് രാംനാഥ് കോവിന്ദ്. സ്‌നേഹത്തിന്റെയും ആദരവിന്റെയും പ്രതിഫലനമായ അദ്ദേഹത്തിന്റെ ഹൃദയസ്പർശിയായ വാക്കുകൾ സ്വീകരിക്കുന്നുവെന്നും എല്ലാവരോടും ഞാൻ ആത്മാർത്ഥമായി നന്ദിയറിയിക്കുന്നുവെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

രാഷ്‌ട്രപതിയായി സേവനമനുഷ്ഠിച്ച കാലത്ത് തത്വങ്ങൾ, പ്രകടനം, സംവേദനക്ഷമത, സേവനം എന്നിവയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തിയ വ്യക്തിയായിരുന്നു രാംനാഥ് കോവിന്ദ് എന്നാണ് പ്രധാനമന്ത്രി കത്തിൽ പറഞ്ഞത്. ഉത്തർപ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്കുള്ള കോവിന്ദിന്റെ ജീവിത യാത്രയെയും മോദി അഭിനന്ദിച്ചുു. നമ്മുടെ രാജ്യത്തിന്റെ പരിണാമത്തിനും വികസനത്തിനുമുള്ള പ്രചോദനമാണ് രാംനാഥ് കോവിന്ദിന്റെ ജീവിതം എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിന്ദ് തന്നെയാണ് ഈ കത്ത് പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകൾ തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന് അദ്ദേഹം കുറിച്ചു.

രാജ്യത്തെ പ്രസിഡന്റ് എന്ന നിലയിലുള്ള താങ്കളുടെ മികച്ച സേവനത്തിനും ദൈർഘ്യമേറിയതും വിശിഷ്ടവുമായ പ്രവർത്തനങ്ങൾക്കും രാജ്യത്തെ എല്ലാ ജനങ്ങൾക്കുമൊപ്പം അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി കത്തിൽ കുറിച്ചു. തത്ത്വങ്ങൾ, പ്രകടനം, സംവേദനക്ഷമത, സേവനം എന്നിവയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്താൻ എന്നും താങ്കൾ ശ്രദ്ധിച്ചു.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോട് അടുക്കുന്ന ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് രാഷ്‌ട്രപതി ഭവനിലേക്കുള്ള താങ്കളുടെ യാത്ര വളരെയേറെ ശ്രദ്ധേയമാണ്. നമ്മുടെ രാജ്യത്തിന്റെ പരിണാമത്തിനും വികസനത്തിനും ഒരു ഉപമയും നമ്മുടെ സമൂഹത്തിന് പ്രചോദനവുമാണത്. കൊറോണ മഹാമാരിയുടെ പിരിമുറുക്കത്തിൽ ലോകം അകപ്പെട്ടിരിക്കുന്നകാലത്ത് രാഷ്‌ട്രത്തലവൻ എന്ന നിലയിൽ, താങ്കൾ സ്വദേശത്ത് ശാന്തതയുടെയും ഐക്യത്തിന്റെയും ഉറവിടമാവുകയും വിദേശത്ത് ഇന്ത്യയുടെ മൂല്യങ്ങളെയും താത്പര്യങ്ങളെയും അനുനയിപ്പിക്കുന്ന വക്താവാകുകയും ചെയ്തു.

താങ്കളുമായുള്ള എന്റെ ഇടപെടൽ പ്രസിഡൻസിക്ക് അപ്പുറമാണ് എന്നതിൽ ഞാൻ അഭിമാനിക്കുന്നു. താങ്കളുടെ രാഷ്‌ട്രീയ ജീവിതത്തിൽ ജനങ്ങൾക്കിടയിൽ അധ്വാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ, സാമൂഹിക ക്ഷേമവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഫലപ്രദമായ വിഷയങ്ങൾ ഉന്നയിക്കുന്നയിച്ചുകൊണ്ട് താങ്കൾ വ്യക്തിമുദ്ര പതിപ്പിച്ചു. ബീഹാറിലെ താങ്കളുടെ ഗവർണർ ഭരണകാലം വളരെ മികച്ചതായിരുന്നു. രാജ്ഭവനെ സാധാരണക്കാർക്ക് പ്രാപ്യമായ ഒരു ലോക്ഭവനാക്കി മാറ്റാൻ താങ്കൾ സമാനതകളില്ലാത്ത ശ്രമങ്ങൾ നടത്തി.

താങ്കളുടെ വിനയവും കൃപയും എന്നെ എപ്പോഴും ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് നമ്മൾ പരുങ്ക് സന്ദർശിച്ചത് ഞാൻ ഒരിക്കലും മറക്കില്ല. സമൂഹത്തിലെ ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ സഹായിക്കാൻ താങ്കളുടെ കുടുംബ വസതി ദാനം ചെയ്തു. ഇതിലൂടെ സമൂഹത്തിന് നന്മയുടെ സന്ദേശമാണ് താങ്കൾ പടർത്തുന്നത്. ഹെലിപാഡിൽ എന്നെ സ്വീകരിക്കാൻ എത്തുന്ന രാഷ്‌ട്രപതി എന്നും മായാതെ നിൽക്കും.

കഴിഞ്ഞ അഞ്ച് വർഷമായി താങ്കൾ എനിക്ക് നിരവധി കാര്യങ്ങളിൽ ഉപദേശം നൽകിയിട്ടുണ്ട്. ഇനിയും ഇത്തരം ഉപദേശങ്ങൾക്കായി ഞാൻ താങ്കളെ സമീപിക്കും. പ്രധാനമന്ത്രി എന്ന നിലയിൽ താങ്കളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി കത്തിൽ കുറിച്ചു. താങ്കളുടെ ദീർഘകാല ആരോഗ്യത്തിനായി ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

Tags: Narendra ModiSpecialprime ministerramnath kovindPresidentPREMIUM
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies