ചാറ്റർജിയുടെ 'മിനി ബാങ്കായിരുന്നു വീട്' പണം സൂക്ഷിക്കാൻ പ്രത്യേക മുറി ; വെളിപ്പെടുത്തലുകളുമായി അർപ്പിത മുഖർജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാറ്റർജിയുടെ ‘മിനി ബാങ്കായിരുന്നു വീട്’ പണം സൂക്ഷിക്കാൻ പ്രത്യേക മുറി ; വെളിപ്പെടുത്തലുകളുമായി അർപ്പിത മുഖർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2022, 02:17 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി അനുയായി അർപ്പിത മുഖർജി രംഗത്ത്. ഇരുവരും അദ്ധ്യാപക നിയമന കുംഭകോണക്കേസിലും കള്ളപ്പണക്കേസിലും പ്രതിയായി അന്വേഷണം നേരിടുന്നതിനിടെയാണ് വെളിപ്പെടുത്തൽ.

തന്റെ വീട് മന്ത്രി പാർത്ഥ ചാറ്റർജി ഒരു മിനി ബാങ്ക് പോലെയാണ് കൈകാര്യം ചെയ്തിരുന്നതെന്ന് അവർ വ്യക്തമാക്കി. മന്ത്രിയ്‌ക്കും അടുപ്പക്കാർക്കും മാത്രം കടക്കാൻ അനുവാദമുള്ള ഒരു മുറി തന്റെ വീട്ടിലുണ്ടായിരുന്നതായും ആ മുറിയിലാണ് മന്ത്രിയുടെ പണമെല്ലാം സൂക്ഷിച്ച് വെച്ചിരുന്നതെന്നും അർപ്പിത മുഖർജി വെളിപ്പെടുത്തി.

എത്ര പണമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന് തന്നോട് പറയാറില്ലെന്നും നടി വെളിപ്പെടുത്തി. ഒരു ബംഗാളി നടനാണ് തന്നെ മന്ത്രിയ്‌ക്ക് പരിചയപ്പെടുത്തിയതെന്ന് നടി പറഞ്ഞു. അദ്ധ്യാപക നിയമനത്തിനായി വാങ്ങിയ കോഴപ്പണം തന്നെയാണ് ഇഡി വീട്ടിൽ നിന്ന് കണ്ടെടുത്തതെന്ന് അവർ കുറ്റസമ്മതം നടത്തിയതായാണ് വിവരം.

നടിയുടെ ഈ വെളിപ്പെടുത്തൽ മന്ത്രിയ്‌ക്ക് വലിയ ഊരാക്കുടുക്കായി മാറിയിരിക്കുകയാണ്. അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 20 കോടിയോളം രൂപ പാർത്ഥ ചാറ്റർജിയുടേതല്ലെന്ന തരത്തിൽ തൃണമൂൽ കോൺഗ്രസുകാർ പ്രചാരണം നടത്തുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

അതേസമയം പാർത്ഥ ചാറ്റർജിയുടെ മന്ത്രിസ്ഥാനം തെറിക്കുമെന്നാണ് വിവരം. മന്ത്രിയുടെ ഔദ്യോഗിക വാഹനം വീട്ടിൽ നിന്ന് നിയമസഭയിലെത്തിച്ചതായും വാഹനത്തിലെ മിനിസ്റ്റർ നെയിം ബോർഡ് നീക്കം ചെയ്തതായും വാർത്തകൾ പുറത്ത് വന്നിരുന്നു. എല്ലാ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നതോടെയാണ് ഈ നീക്കം.

Tags: Partha ChatterjeeArpita Mukherjee
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies