30 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം; ഒടുവിൽ ചികിത്സയ്ക്ക് പണമില്ലാതെ ദാരുണാന്ത്യം; സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ രക്തസാക്ഷിയായി ഫിലോമിന- Karuvannur Bank fraud
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

30 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം; ഒടുവിൽ ചികിത്സയ്‌ക്ക് പണമില്ലാതെ ദാരുണാന്ത്യം; സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ രക്തസാക്ഷിയായി ഫിലോമിന- Karuvannur Bank fraud

Janam Web Desk by Janam Web Desk
Jul 27, 2022, 05:28 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചിട്ട് തിരികെ ലഭിക്കാതായതോടെ, ചികിത്സയ്‌ക്ക് പണമില്ലാതെ വയോധിക മരണത്തിന് കീഴടങ്ങി. മാപ്രാണം സ്വദേശിയായ ഫിലോമിനയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. സർക്കാർ സർവീസിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച പണവും മിച്ചമുള്ള മറ്റ് സമ്പാദ്യങ്ങളുമാണ് ഇവർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്.

കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരായുസ്സിന്റെ സമ്പാദ്യം ചികിത്സയ്‌ക്കായി ചോദിച്ചപ്പോൾ പട്ടിയെ പോലെ ഉദ്യോഗസ്ഥർ ആട്ടിയതായി ഫിലോമിനയുടെ ഭർത്താവ് ദേവസി പരിതപിക്കുന്നു. ഇവിടെ പണമില്ല, ഉണ്ടാകുമ്പോൾ തരാം എന്നായിരുന്നു അധികൃതരുടെ മറുപടി. മകന്റെ കാലിന്റെ ഓപ്പറേഷന് പിന്നാലെ നടന്നപ്പോൾ കിട്ടിയത് ഒന്നര ലക്ഷം രൂപയാണ്. അതിൽ നിന്ന് ബാക്കിയുണ്ടായിരുന്ന പണമെടുത്താണ് ഭാര്യയെ ചികിത്സിച്ചത്. ലക്ഷങ്ങളുടെ സമ്പാദ്യമുണ്ടായിട്ടും പെട്ടി ഓട്ടോ ഓടിച്ചാണ് താൻ ജീവിക്കുന്നത്. ഇപ്പോൾ ഭാര്യ ഗതികെട്ട നിലയിൽ മരിച്ചു കിടക്കുന്നു. ഇതിനൊക്കെ ആര് സമാധാനം പറയും എന്ന് 80 വയസ്സുകാരനായ ദേവസി മാദ്ധ്യമങ്ങളോട് ചോദിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൊസൈറ്റി എന്ന പേരിൽ പ്രചാരണം നടത്തിയാണ് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്ക് പൊതുജനങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിച്ചത്. ദേവസി ഉൾപ്പെടെ പതിനോരായിരത്തോളം പേരുടെ നിക്ഷേപമാണ് ബാങ്കിനെ മറയാക്കി സിപിഎം നേതാക്കൾ തട്ടിയെടുത്തത്. 312.71 കോടി രൂപയാണ് പാവങ്ങളെ പറ്റിച്ച് നേതാക്കൾ കൊണ്ടു പോയത്.

തട്ടിപ്പ് പുറത്ത് വന്ന് ഒരു വർഷം പിന്നിട്ടിട്ടും നിക്ഷേപകർ ഗതികേടിൽ തുടരുകയാണ്. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ല. തട്ടിപ്പിന് കുടപിടിച്ച ബാങ്കിലെ 16 ജീവനക്കാരെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സസ്പെൻഡ് ചെയ്തുവെങ്കിലും ഇവരെ സിപിഎം ഇടപെട്ട് തിരിച്ചെടുത്തു.

പെൻഷൻ പണവും കന്നുകാലികളെ വിറ്റ പണവും മുതൽ മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനും വരെ നിക്ഷേപിച്ച പണം വരെയാണ് ഇത്തരത്തിൽ പാർട്ടിക്കാർ കൊണ്ടു പോയത്. ഇതിനെതിരെ കേരളീയ സമൂഹവും മുഖ്യധാരാ മാദ്ധ്യമങ്ങളും സർക്കാരും സഹകരണ വകുപ്പും ധനകാര്യ വകുപ്പും പോലീസും കുറ്റകരമായ മൗനം തുടരുകയാണ്. ഒരാൾക്ക് പോലും പണം നഷ്ടമാകില്ലെന്ന മന്ത്രിയുടെ പാഴ്വാക്കിന് മുന്നിലേക്ക് ധർമ്മരോഷത്തോടെ വന്ന് വീഴുകയാണ് ദേവസി ഉൾപ്പെടെയുള്ള പതിനായിരങ്ങളുടെ വിലാപങ്ങൾ.

Tags: CPIMkaruvannur bank fraudPhilomina
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

പരോളിനിടെ ഉല്ലാസം!! ബാലസംഘം സമ്മേളനത്തിന് കൊലക്കേസ് പ്രതിയും; സിപിഎം ഗുണ്ട ‘ടെൻഷൻ ശ്രീജിത്ത്’ കുട്ടികളുടെ പരിപാടിയിൽ

അമേരിക്കയിലെ ചി​കി​ത്സ​യ്‌ക്ക് ശേ​ഷം മുഖ്യമന്ത്രി ദുബായിൽ; ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളില്ല

സ്വപ്നഭൂമിയിലൂടെ കൈലാസ് മാനസസരോവർ യാത്ര; പി. എസ് . ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും

അരഗ്രാമിന് 3000; ഡി അഡിക്ഷൻ സെന്ററിലെ ജീവനക്കാരൻ എംഡിഎംഎയുമായി പിടിയിൽ; വില്പന സെന്ററിലെ രോഗികൾക്ക്

Latest News

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ഓണം പൊടിപൊടിക്കാൻ ‘ഹൃദയപൂർവ്വം’; മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies