തിരുവനന്തപുരം : സംസ്ഥാനത്ത് ബോംബ് ഭീഷണിയെ തുടർന്ന് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം. സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലും മാളുകളിലും സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. 12 മണിക്കൂറിൽ സ്ഫോടനമുണ്ടാകുമെന്നും ഭീഷണിയുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ അധികൃതർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
നീലഗിരി ജില്ലാ കളക്ടർക്കും മൂന്നാർ എസ്ഐക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഈ സാഹചര്യത്തിൽ ലോക്കൽ പോലീസും റെയിൽവേ പോലീസും, രഹസ്യാന്വേഷണ ഏജൻസികളും ജാഗ്രത പുലർത്തണമെന്നാണ് മുന്നറിയിപ്പ്. റെയിൽവേ സ്റ്റേഷനുകളിലും മറ്റും ആക്രമണമുണ്ടാകാതിരക്കാൻ റെയിൽവേ പോലീസ് ഫോഴ്സും ശ്രദ്ധിക്കണം. വിനോദസഞ്ചാര മേഖലകളിലും ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.
9677501046 എന്ന നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments