പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! 'എപിക്' ഡയലോഗിനെ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ; ഏറ്റെടുത്ത് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! ‘എപിക്’ ഡയലോഗിനെ അവതരിപ്പിച്ച് വിനീത് ശ്രീനിവാസൻ; ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2022, 08:50 pm IST
FacebookTwitterWhatsAppTelegram

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്!! സന്ദേശം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗിന് കാലമിത്ര കഴിഞ്ഞിട്ടും ആരാധകരേറെയാണ്. നമ്മിൽ പലരും നിത്യജീവിതത്തിൽ പലപ്പോഴായി പ്രയോഗിക്കുന്ന വാചകം കൂടിയാണിത്. അത്രയേറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ഈ സിനിമാ ഡയലോഗിനെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് നടനും പിന്നണി ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ.

കഴിഞ്ഞ ദിവസം വിനീത് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിലാണ് അച്ഛന്റെ സിനിമയിലെ ‘എപിക്’ ഡയലോഗിനെ ഓർമ്മിപ്പിച്ചിരിക്കുന്നത്. Don’t utter a word about POLAND എന്നെഴുതിയിരിക്കുന്ന ടീ-ഷർട്ട് ധരിച്ച് നിൽക്കുന്നതാണ് ചിത്രം. പകർത്തിയത് വിനീതിന്റെ ഭാര്യ ദിവ്യയാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ടീ-ഷർട്ട് നൽകിയതിന് ആർ.ജെ മാത്തുക്കുട്ടിക്ക് പ്രത്യേകം നന്ദിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ വിനീത് പങ്കുവെച്ച പോസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത മറ്റൊന്നായിരുന്നു.

പോളണ്ടിൽ നിന്ന് പകർത്തിയ ചിത്രമാണ് തന്റെ ആരാധകർക്കായി താരം പങ്കുവെച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോളണ്ടിൽ വെച്ച് പകർത്തിയതാണെന്നും വിനീത് കുറിച്ചു. പോളണ്ടിലെ ടാർണോയിലുള്ള സാലിപ്പീ എന്ന സ്ഥലത്ത് വെച്ചാണ് ശ്രീനിവാസൻ ചിത്രത്തിലെ ഡയലോഗിനെ തമാശരൂപേണ മകൻ വീണ്ടും അവതരിപ്പിച്ചത്.

30 വർഷം മുമ്പിറങ്ങിയ ചിത്രത്തിലെ ഏറ്റവും പ്രശസ്തമായ ഡയലോഗിനെ പ്രേക്ഷകർക്ക് മുമ്പിൽ രസകരമായി അവതരിപ്പിച്ച ഈ പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക് എന്ന ചിത്രത്തിലെ ശ്രീനിവാസൻ കഥാപാത്രത്തിന്റെ ചിത്രം ഉൾപ്പെടുത്തി ” ഈശ്വരാ ഭഗവാനെ മോന് നല്ലതുമാത്രം വരുത്തണേ” എന്ന രീതിയിലുള്ള കമന്റുകളും പോസ്റ്റിന് താഴെ വന്നിരുന്നു. രസകരമായ അനവധി കമന്റുകൾ കൊണ്ട് കമന്റ് ബോക്‌സ് നിറഞ്ഞു. പോളണ്ടിൽ നിന്ന് തിരികെ വീട്ടിലെത്തിയപ്പോൾ അച്ഛൻ വീണ്ടും അതേ ഡയലോഗ് പറഞ്ഞിരുന്നോയെന്ന ചോദ്യവും ആരാധകർ ഉയർത്തിയിരുന്നു.

Tags: polandVineeth Sreenivasan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies