ഉശിരുള്ള പെണ്ണൊരുത്തി ഇറങ്ങി നിന്നാൽ ഇത്രയൊക്കെ ഉള്ളു എന്ന് വീണ്ടും തെളിയിക്കുകയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കഴിഞ്ഞ ദിവസം പാർലിമെന്റിൽ ഉണ്ടായ വാക്പോരിൽ ശക്തമായി പ്രതിഷേധിക്കുന്ന മന്ത്രിയെകുറിച്ച് നിരവധി അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. രാഷ്‌ട്രപതിയെ രാഷ്‌ട്രപത്നി എന്ന് വിളിച്ച കോൺഗ്രസ്സ് എം പി അധീർ രഞ്ജൻ ചൗധരിയെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുകയുമാണ് ചെയ്തതെന്ന് ജനങ്ങൾ പറയുന്നു.
താൻ പ്രതിഷേധിക്കാൻ എഴുന്നേൽക്കുമ്പോൾ കൂടെ ഉള്ള സഹപ്രവർത്തകരും എഴുന്നേറ്റു നിന്ന് സ്മൃതി ഇറാനിക്ക് പിന്തുണ നൽകുകയായിരുന്നു. രാഷ്‌ട്രപതിയെ അപമാനിച്ച മന്ത്രിയെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ഒപ്പം കോൺഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമാണ് സ്മൃതി ഇറാനി നടത്തിയത്. സോണിയ ഗാന്ധി പറഞ്ഞിട്ടാണ് അദ്ദേഹം ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയതെന്നാണ് പറഞ്ഞത്. മന്ത്രി നിർമ്മല സീതാരാമനും സ്മൃതി ഇറാനിക്കൊപ്പം കൂടി ശക്തമായി പ്രതിഷേധിച്ചു.
ജെ എൻ യു വിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങളും പ്രവർത്തനങ്ങളും ഉണ്ടായപ്പോൾ അതി ശക്തമായി പ്രതിഷേധിച്ച സ്മൃതി ഇറാനിയെ നമ്മൾ മറന്നു പോയിട്ടുണ്ടാകില്ല. ഇന്നും ആ വിമർശനത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആവേശം കൊണ്ടുപോകുമെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിരവധി ആളുകൾ സംസാരിക്കുന്നത്.
Comments