തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവതി ഉൾപ്പെടെ നാല് പേരെ പോലീസ് പിടികൂടി. ആക്കുളം നിഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസാണ് പരിശോധന നടത്തിയത്.
ശനിയാഴ്ച വൈകിട്ട് പന്തളത്ത് പോലീസ് നടത്തിയ റെയ്ഡിനിടെ എംഡിഎംഎ പിടികൂടിയിരുന്നു. യുവതി ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തിൽ നിന്ന് 154 ഗ്രാം എംഡഎംഎയാണ് പന്തളം പോലീസ് പിടികൂടിയത്. സംഭവത്തിൽ പറക്കോട് സ്വദേശി രാഹുൽ, കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി ആര്യൻ, പന്തളം സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ എന്നിവർ അറസ്റ്റിലായി.
Comments