എറണാകുളം: സേവാഭാരതി നിർവഹിക്കുന്നത് കൃഷ്ണന്റെ ദൗത്യമെന്ന് ഫാദർ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ. സേവാഭാരതിയുടെയും സത്‌സംഗ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുനർനിർമാണം നടത്തിയ വീടിന്റെ താക്കോൽദാനം നടത്തി സംസാരിക്കുകായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ വാളകം പഞ്ചായത്തിൽ മേക്കടമ്പ് പാറപ്പുറത്ത് ജയകൃഷ്ണനും വാസന്തി ജയകൃഷ്ണനും വേണ്ടിയായിരുന്നു വീട് നിർമ്മിച്ചത്.
ചടങ്ങിൽ പങ്കെടുത്ത സീമാ ജഗരൻ മഞ്ച് അഖില ഭാരതീയ സംയോജകൻ എ ഗോപാലകൃഷ്ണൻ സേവസന്ദേശം നൽകി. സേവാഭാരതി പഞ്ചായത്ത് അദ്ധ്യക്ഷൻ ബിനീഷ് ശ്രീധറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിർമ്മാണ സമിതി സംയോജകൻ വി. കെ അശോകൻ സേവാഭാരതി പഞ്ചായത്ത് സമിതി സെക്രട്ടറി സത്യദേവ് കെകെ, സത്‌സംഗ് ഫൗണ്ടേഷൻ ചെയർമാൻ ടി. കെ സുഭാഷ്, സേവാഭാരതി ജില്ല സംഘടനാ സെക്രട്ടറി മണികണ്ഠൻ പി.എസ് തുടങ്ങിയവർ പങ്കെടുത്തു.















