ദിയോഘട്ട്: ദിയോഘട്ടിലെ ശ്രാവൺ മേളയിൽ പങ്കെടുത്ത ഒരാൾക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ. ഇയാളുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനകൾക്കായി അയച്ചു. ജില്ലയിൽ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ദിയോഘട്ട് ജില്ലയിൽ ട്രെയിൻ മാർഗവും വിമാന മാർഗവും എത്തുന്ന എല്ലാ യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷത്തിന് ശേഷമാണ് മേള സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ ബൈദ്യനാഥ് ധാമിലെത്തിയിരുന്നു.
മങ്കിപോക്സ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ കേന്ദ്ര സർക്കാർ സ്വീകരിച്ചു. രോഗ വ്യാപനം തടയുന്നതിനും ചികിത്സ മാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രം ടാസ്ക് ഫോഴ്സിന് രൂപം നൽകി.രോഗ നിർണ്ണയം വേഗത്തിലാക്കാനും രോഗത്തിന്റെ വിവിധ തലങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാരിനെ സഹായിക്കുന്നതിനുമാണ് ഇത്തരത്തിൽ ഫോഴ്സിനെ നിയമിക്കുന്നത്. രോഗവിവരങ്ങൾ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാതിരിക്കുന്നത് തടയാനും കൃത്യമായ സമയത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാകാനും ടാസ്ക് ഫോഴ്സ് സഹായിക്കും.
Comments