സുരേഷ് ഗോപി ചിത്രം പാപ്പൻ തിയറ്ററുകളിൽ ആരവം തീർത്ത് മുന്നേറുകയാണ്. വലിയ ഒരു ഇടവേളയ്‌ക്ക് ശേഷം മലയാളികളുടെ ആക്ഷൻ കിംഗിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത പാപ്പൻ വലിയ വിജയത്തിലേയ്‌ക്കാണ് കുതിക്കുന്നത്. മൂന്ന് ദിവസം കൊണ്ടുമാത്രം ചിത്രം സ്വന്തമാക്കിയത് 11.56 കോടി രൂപയാണ്. മികച്ച അഫിപ്രായം നേടിയ ചിത്രം ആദ്യം ദിനം തന്നെ 3.16 കോടി രൂപ കളക്ഷൻ നേടിയിരുന്നു. രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 7.03 കോടിയാണ്. മൂന്നാം ദിവസത്തെ കളക്ഷൻ പുറത്തു വന്നതോടെ സിനിമ സുരേഷ് ഗോപിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റിലേയ്‌ക്കാണ് നീങ്ങുന്നത്.
മാസ്സ് ഫാമിലി ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നാണെന്ന് സിനിമാ പ്രേമികൾ പറയുന്നു. എബ്രഹാം മാത്യു മാത്തൻ എന്ന പോലീസ് വേഷമാണ് ചിത്രത്തിൽ സുരേഷ് ഗോപിയുടേത്. മലയാളത്തിൽ ഇറങ്ങിയ ത്രില്ലർ ചിത്രങ്ങൾക്ക് ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷക സ്വീകാര്യതയും കളക്ഷനുമാണ് പാപ്പൻ ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ എക്സ്ട്രോഷോസ് ലഭിച്ച സിനിമയായി മാറി സുരേഷ് ഗോപി-ജോഷി കോംബോയുടെ പാപ്പൻ.
സുരേഷ് ഗോപിയ്‌ക്കൊപ്പം മകൻ ഗോകുൽ സുരേഷും മകളായി അഭിനയിക്കുന്ന നീത പിള്ളയും തിയറ്ററുകളിൽ കൈയ്യടി നേടുകയാണ്. ഇവരെ കൂടാതെ കനിഹ, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമ തിയറ്ററുകളിൽ ആരവം തീർത്ത് ഹൗസ്ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഇതുവരെ ഒരു ത്രില്ലർ സിനിമയ്‌ക്കും ഇത്രയധികം ഫാമിലി പ്രേക്ഷകർ എത്തിയിട്ടില്ല. സുരേഷ് ഗോപി എന്ന നടന്റെ ഒളിമങ്ങാത്ത താര ശോഭയാണ് ഇത് തെളിയിക്കുന്നത്.
Comments