ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ആഗസ്ത് 13 മുതൽ 15 വരെ ഹർ ഘർ തിരംഗിന്റെ ഭാഗമായി ജയിലിൽ ഉയർത്താനുള്ള ദേശീയ പതാക നിർമ്മിക്കുകയാണ് മീററ്റ് ജയിലിലെ തടവുകാർ. വേറിട്ട സന്ദേശം വിളിച്ചോതി ജയിലിൽ പതാക നിർമ്മിക്കാൻ നിർദേശം നൽകിയത് ചീഫ് ഡെവലപ്മെന്റ് ഓഫിസർ ശശാങ്ക് ചൗധരിയാണ്. ജയിലിലെ അന്തേവാസികൾ വളരെ ഉത്സാഹത്തോടെയാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ജയിലിൽ ആകെ 39 ബാരക്കുകൾ ഉണ്ട് . എല്ലാ ബാരക്കുകളിലും ഇത്തവണ ദേശീയ പതാക ഉയർത്തും. 30 പുരുഷന്മാരും 10 സ്ത്രീകളുമാണ് പതാക നിർമ്മിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ജയിലിൽ കഴിയുന്ന എല്ലാ അന്തേവാസികളും പതാക ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ജയിൽ സന്ദർശനം നടത്തുന്നവർക്ക് ത്രിവർണ പതാക നൽകുമെന്നും ചീഫ് ഡെവലപ്മെന്റ് ഓഫിസർ വ്യക്തമാക്കി.
ജ്യത്തുടനീളം ഹർ ഘർ തിരംഗിന്റെ ഭാഗമായി വീടുകളിലും ,ഓഫീസുകളിലും മറ്റിടങ്ങളിലും ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ജൂലൈ 22 ന് ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം തന്നെ ജനങ്ങൾ ആവേശത്തോടെ ഏറ്റെടുത്തു കഴിഞ്ഞു. രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിന് മുൻപ് തന്നെ വളരെ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്യുന്നത് ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കിയിരിക്കുകയാണ്. ആഗസ്ത് 2 ന് എല്ലാവരും സോഷ്യൽ മീഡിയകളിൽ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിനോടകം തന്നെ ജനങ്ങൾ അതേറ്റെടുത്ത് കഴിഞ്ഞു.
Comments