ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഇത്തരത്തിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാക ആക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഈ വർഷത്തെ ഓഗസ്റ്റ് 2 ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യം ഹർഘർ തിരംഗ ക്യാമ്പെയ്ൻ നടത്തുകയാണ്. അതിന്റെ ഭാഗമായി ഞാൻ എന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കി മാറ്റിയിരിക്കുകയാണ്.
It is a special 2nd August today! At a time when we are marking Azadi Ka Amrit Mahotsav, our nation is all set for #HarGharTiranga, a collective movement to celebrate our Tricolour. I have changed the DP on my social media pages and urge you all to do the same. pic.twitter.com/y9ljGmtZMk
— Narendra Modi (@narendramodi) August 2, 2022
ദേശീയ പതാകയുടെ ശിൽപിയായ പിങ്കലി വെങ്കയ്യയുടെ ജന്മദിനമായ ഓഗസ്റ്റ് 2 മുതൽ 15 വരെയാണ് പ്രൊഫൈൽ ത്രിവർണ്ണമാക്കാൻ നിർദേശിച്ചത്. ഹർഘർ തിരംഗ വൻ മുന്നേറ്റമാക്കാൻ ജനങ്ങൾ ക്യാമ്പെയിനിന്റെ ഭാഗമാകണമെന്നും പ്രധാമന്ത്രി നിർദേശിച്ചു. ഓഗസ്റ്റ് 13 മുതൽ 15 വരെയാകും ക്യാമ്പെയിൻ.
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ക്യാമ്പയിനാണ് ‘ഹർ ഘർ തിരംഗ’. ഓരോ വീട്ടിലും ദേശീയ പതാക ഉയർത്തുക എന്നതാണ് ക്യാമ്പെയ്ൻ കൊണ്ട് ലക്ഷ്യമിടുന്നത്. രാജ്യത്തൊട്ടാകെ 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.
Comments