ലക്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന ആരംഭിച്ചു. യുപിയിലെ ലക്നൗ, ഝാൻസി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
എസ്പി നേതാക്കളുടെ ഉടമസ്ഥതയിലുള്ള ഘനറാം കൺസ്ട്രക്ഷൻസിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. എസ്പിയുടെ എംഎൽസിയായിരുന്ന ശ്യാം സുന്ദർ യാദവിന്റെയും അദ്ദേഹത്തിന്റെ സഹോദരൻ ഭിഷൻ സിംഗിന്റെയും ഉടമസ്ഥതയിലാണ് ഘനറാം കൺസ്ട്രക്ഷൻസ് പ്രവർത്തിക്കുന്നത്.
കഴിഞ്ഞ ദിവസം യുപിയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെയ്യ് നിർമാണ കമ്പനിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കമ്പനിയുടെ അഹമ്മദാബാദിലുള്ള 40 ഓഫീസുകളിലാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
Comments