ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റതിന് പിന്നാലെ കുട്ടികൾക്ക് സ്നേഹത്തിൽ ചാലിച്ച നിർദ്ദേശങ്ങളുമായി വിആർ കൃഷ്ണ തേജ ഐഎഎസ്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടാറി പ്രവർത്തിച്ച് പരിചയിച്ച അദ്ദേഹം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതലെന്നോണം ഫേസ്ബുക്ക് പോസ്റ്റുമായാണ് രംഗത്തെത്തിയത്.
ശക്തമായ മഴ കാരണം ആലപ്പുഴ ഉൾപ്പടെയുള്ള ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂൾ അവധിയായതിനാൽ കുട്ടികൾ വെള്ളക്കെട്ടിലിറങ്ങി അപകടമുണ്ടാക്കരുതെന്ന നിർദ്ദേശമാണ് അദ്ദേഹം നൽകിയത്. അവധിയാണെന്ന് കരുതി വെള്ളത്തിൽ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയിൽ നല്ല മഴയാണ്. എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണമെന്ന് കളക്ടർ നിർദ്ദശം നൽകി.
അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകർച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.
കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങൾ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂയെന്ന് കളക്ടർ ഫേസ്ബുക്ക് പേജിലൂടെ നിർദ്ദേശിച്ചു. കളക്ടറുടെ ഈ പോസ്റ്റ് നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്. എൻട്രി മാസായി എന്നാണ് പലരുടെയും അഭിപ്രായം.
വിവാദങ്ങളെ തുടർന്ന് ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് നീക്കിയത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ട
റായിരുന്ന വി.ആർ.കൃഷ്ണ തേജയെ ആലപ്പുഴ കളക്ടറായി നിയമിക്കുകയായിരുന്നു.
Comments