കരുവന്നൂർ ബാങ്കിൽ നിക്ഷേപം കുന്നുകൂടിയത് നോട്ട് നിരോധിച്ച വർഷം; ഒറ്റ വർഷത്തിൽ ഒഴുകിയെത്തിയത് 100 കോടിയോളം രൂപ; പിന്നാലെ കൂട്ടപിൻവലിക്കലും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുവന്നൂർ ബാങ്കിൽ നിക്ഷേപം കുന്നുകൂടിയത് നോട്ട് നിരോധിച്ച വർഷം; ഒറ്റ വർഷത്തിൽ ഒഴുകിയെത്തിയത് 100 കോടിയോളം രൂപ; പിന്നാലെ കൂട്ടപിൻവലിക്കലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2022, 09:35 am IST
Facebook
Twitter
WhatsAppTelegram

തൃശ്ശൂർ: നിക്ഷേപകരുടെ പണം മടക്കി നൽകാതെ പ്രതിസന്ധിയിലായ കരുവന്നൂർ സഹകരണ ബാങ്കിൽ നോട്ട് നിരോധനം നടപ്പിലാക്കിയ വർഷം ഉണ്ടായത് അസ്വാഭാവികമായ നിക്ഷേപ വർദ്ധന. അതുവരെ ഉണ്ടായിരുന്ന 500 ന്റെയും 1000 ത്തിന്റെയും നോട്ടുകൾ നിരോധിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ച 2016 നവംബർ ആദ്യവാരം മുതൽ ഒരു വർഷത്തിനുളളിൽ 96 കോടിയുടെ നിക്ഷേപമാണ് ബാങ്കിലെത്തിയത്. നികുതിവെട്ടിച്ച് സൂക്ഷിച്ച കളളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന ആരോപണം നേരത്തെ മുതൽ ഉയർന്നിരുന്നു. കരുവന്നൂർ ബാങ്കും ഇതിന് ഇരയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

2014-15 വർഷം ബാങ്കിലെ നിക്ഷേപം 354 കോടി രൂപയായിരുന്നു. അടുത്ത വർഷം നിക്ഷേപത്തിൽ 51 കോടി രൂപ വർദ്ധിച്ചു. എന്നാൽ പിന്നാലെ വന്ന നോട്ട് നിരോധനത്തിന് ശേഷം ഈ വാർഷിക വർദ്ധന 96 കോടി രൂപയായി കുതിച്ചുയർന്നു. 2016-17 ൽ ബാങ്കിന്റെ ആകെ നിക്ഷേപം 405.51 കോടിയിൽ നിന്നും 501 കോടി രൂപയായി ഉയരുകയും ചെയ്തു.

സ്വാഭാവികമായുണ്ടായ ആനുപാതിക വർദ്ധനയല്ല നിക്ഷേപത്തിൽ ഇക്കാലയളവിൽ ഉണ്ടായതെന്ന് ഓഡിറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നോട്ട് നിരോധനം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ നവംബറിൽ ബാങ്കിൽ നിക്ഷേപം വൻതോതിൽ കുമിഞ്ഞുകൂടിയെന്ന് നേരത്തെ മുതൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2017 -18 ൽ നിക്ഷേപം 405 കോടിയായി പഴയ നിലയിലേക്ക് കുറയുകയും ചെയ്തു.

ചുരുങ്ങിയ കാലത്തിൽ ഇത്രയും തുക എങ്ങനെയാണ് പിൻവലിക്കപ്പെട്ടതെന്നതും ദുരൂഹമാണ്. കാര്യങ്ങൾ സാധാരണ ഗതിയിലായതോടെ നോട്ട് നിരോധനത്തിന് പിന്നാലെ ലഭിച്ച നിക്ഷേപം വൈറ്റ് മണിയാക്കി പിൻവലിച്ചതാകാമെന്നാണ് നിഗമനം. 300 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്ത 2021 ൽ ബാങ്കിലെ നിക്ഷേപം 301 കോടി രൂപയായി കുറഞ്ഞിരുന്നു. അതായത് അഞ്ച് വർഷത്തിനുളളിൽ നിക്ഷേപത്തിൽ നിന്ന് പിൻവലിക്കപ്പെട്ടത് 200 കോടി രൂപയിലധികം. ബാങ്കിന്റെ തകർച്ചയിലേക്ക് വഴി തെളിച്ചത് ഇത്തരം വഴിവിട്ട ഇടപാടുകളാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ നികുതി വെട്ടിച്ച് സൂക്ഷിച്ചിരുന്ന പണം വൻതോതിൽ സഹകരണ ബാങ്കുകളിലെത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളുടെയും ഭരണത്തിന് ചുക്കാൻ പിടിക്കുന്ന ഇടത് നേതാക്കളുടെ ഒത്താശയോട് കൂടിയായിരുന്നു ഇത്. 49,000 രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് നികുതി അടയ്‌ക്കേണ്ടെന്നത് അടക്കമുളള പഴുതുകൾ ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ സഹകരണ ബാങ്കുകൾ വഴി പണം വെളുപ്പിച്ചെടുത്തത്. ബിനാമി അക്കൗണ്ടുകൾ വഴിപോലും പണം നിക്ഷേപിക്കാനുളള മാർഗം സഹകരണ ബാങ്കുകൾ തുറന്നു നൽകിയത് പരസ്യമായ രഹസ്യവുമായിരുന്നു.

Tags: karuvannur bankകരുവന്നൂർ സഹകരണ ബാങ്ക്
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies