ഗുവാഹട്ടി: അസമിൽ ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ഗുവാഹട്ടി സ്വദേശി അബ്ദുൾ ഷാജഹാൻ ആണ് അറസ്റ്റിലായത്. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
മിന്റു റോയ് എന്ന ഹിന്ദു പേരിലാണ് ഷാജഹാൻ യുവതിയുമായി അടുത്തത്. തുടർന്ന് കഴിഞ്ഞ വർഷം പ്രദേശത്തെ ഹിന്ദു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാളുടെ സ്വഭാവത്തിൽ മാറ്റം വന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ആറ് മാസം മുൻപാണ് ഷാജഹാൻ മുസ്ലീമാണെന്ന് യുവതി അറിഞ്ഞത്. യുവതിയുടെ ബാങ്ക് അക്കൗണ്ടിൽ ഏഴ് ലക്ഷം രൂപ ഉണ്ടായിരുന്നു. ഇത് വേണമെന്ന് ആവശ്യപ്പെട്ട് ഷാജഹാൻ നിരന്തരം യുവതിയെ ഉപദ്രവിക്കാൻ ആരംഭിച്ചു. ഇതിനിടെ യുവതിയോട് മതം മാറാനും ആവശ്യപ്പെട്ടു. എന്നാൽ പണം തരുകയോ മതം മാറുകയോ ചെയ്യില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞു. ഇതോടെ നിർബന്ധിച്ച് പശു ഇറച്ചി കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത യുവതി ഷാജഹാന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നു. ശേഷം വീട്ടുകാരുമായി ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
Comments