ലക്നൗ: ഉത്തർപ്രദേശിൽ ഗോശാലയിലെ പശുക്കൾ കൂട്ടത്തോടെ ചത്തു. മൊറാദാബാദിലെ ഗോശാലയിലാണ് സംഭവം. ഇതുവരെ 60 ഓളം പശുക്കളാണ് അവശനിലയിലായി ചത്തത്.
വിഷം അകത്തു ചെന്നതാണ് മരണകാരണം എന്നാണ് സൂചന. കാലിത്തീറ്റയിൽ കലർന്ന വിഷമാണ് അകത്തു ചെന്നതെന്നാണ് നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാൻ കാലിത്തീറ്റയുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 100 ഓളം പശുക്കൾ നിലവിൽ അവശനിലയിലാണ്. ഇവയുടെ വായിൽ നിന്നും നുരയും പതയും വരുന്നുണ്ട്.
പഞ്ചായത്ത് ഓഫീസർ മുഹമ്മദ് അനസിനാണ് ഗോശാലയുടെ ചുമതല. താഹിർ എന്ന വ്യക്തിയിൽ നിന്നാണ് പശുക്കൾ വേണ്ടി കാലിത്തീറ്റ കൊണ്ടുവന്നതെന്ന് മുഹമ്മദ് അനസ് പറഞ്ഞു. സംഭവത്തിൽ താഹിറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ബറേലിയിൽ നിന്നുള്ള വിദഗ്ധ സംഘത്തെ മൊറോദാബാദിൽ എത്തിച്ചിട്ടുണ്ട്.
Comments