ലംബോർഗിനി തങ്ങളുടെ പുതിയ ഹുറാകാൻ ടെക്നിക ഇന്ത്യയിൽ ഓഗസ്റ്റ് 25-ന് പുറത്തിറക്കും. കമ്പനി പറയുന്നതനുസരിച്ച് ഹുറാകാന്റെ ഏറ്റവും ഡ്രൈവർ ഫോക്കസ് ചെയ്ത് പതിപ്പാണ് ടെക്നിക. ഇത് റോഡിലും ട്രാക്കിലും ഉപയോഗിക്കാൻ ഉദ്ദേശിച്ച് കമ്പനി പുറത്തിറക്കിയിരിക്കുന്നതാണ്. സ്റ്റാൻഡേർഡ് ഹുറാകാൻ ഇവോയ്ക്കും ട്രാക്ക് ഫോക്കസ് പതിപ്പായ ഹുറാകാൻ എസ്ടിഒയ്ക്കും ഇടയിലാണ് പുതിയ വെരിയെന്റ്. ഏപ്രിലിൽ ആഗോളതലത്തിൽ ഹുറാകാൻ ടെക്നിക കമ്പനി പുറത്തിറക്കിയിരുന്നു.
മറ്റ് ഹുറാകാൻ മോഡലുകളെ അപേക്ഷിച്ച് ഹുറാകാൻ ടെക്നിക്ക അല്പം വ്യത്യസ്തമാണ്. സിയാൻ സൂപ്പർകാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ ആക്രമണാത്മകമായുള്ള പുതിയ ബമ്പർ ഡിസൈനാണ് ടെക്നികയ്ക്ക് നൽകിയിരിക്കുന്നത്. പിൻഭാഗത്തെ ടെയിൽ ലാമ്പുകൾ സമാനമാണ്. എന്നാൽ എക്സ്ഹോസ്റ്റുകളും സ്പോയിലറും ഉൾപ്പെടുത്തികൊണ്ടുള്ള ബമ്പർ കൂടുതൽ ആക്രമണാത്മകമായി കാണപ്പെടുന്നു. എന്നിരുന്നാലും ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇത് സാധാരണ ഹുറാകാൻ പോലെ തന്നെയാണ് കാണപ്പെടുന്നത്.
മെക്കാനിക്കലായി നോക്കുമ്പോൾ, എസ്ടിഒ-യിൽ നിന്നുള്ള അതേ 5.2 ലിറ്റർ, ആസ്പിറേറ്റഡ് V10 എഞ്ചിൻ തന്നെയാണ് ടെക്നിക്കയിലും ഉപയോഗിക്കുന്നത്. ഇത് 640 hp പരമാവധി കരുത്തും 565 Nm പരമാവധി ടോർക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിന്. ഹുറാകാൻ ടെക്നികയ്ക്ക് 3.2 സെക്കന്റനുളളിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ സാധിക്കും. 325 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയർന്ന വേഗത. മാത്രമല്ല, 9.1 സെക്കന്റിൽ 200 കിലോമീറ്റർ വേഗതയും ടെക്നിക്ക കൈവരിക്കും. എക്സ്ഹോസ്റ്റ് ശബ്ദവും ഹുറാകാൻ ടെക്നികയ്ക്ക് വേണ്ടി കമ്പനി ട്യൂൺ ചെയ്തിട്ടുണ്ട്.
ബ്രേക്ക് കൂളിംഗ് സിസ്റ്റവും റിയൽ വീൽ സ്റ്റിയറിംഗും ഹുറാകാൻ ടെക്നികയ്ക്ക് ലംബോർഗിനി വാഗ്ദാനം ചെയ്യുന്നു. ട്രാക്ഷൻ കൺട്രോൾ പ്രത്യേകമായി ട്യൂൺ ചെയ്തിരിക്കുന്ന ലംബോർഗിനിയാണിത്. ടെക്നികയുടെ പുറം ഭാഗം പ്രത്യേകതരം രൂപകല്പന ചെയ്തിരിക്കുന്നത് സ്ഥിരത വർദ്ധിപ്പിക്കുന്നതിനും എയറോഡൈനാമിക്സ്, ഡൗൺഫോഴ്സ് ഡ്രാഗ് എന്നിവ കുറയ്ക്കുന്നതിനും വേണ്ടിയാണ്. സസ്പെൻഷൻ സജ്ജീകരണം ടെക്നികയുടെ മറ്റൊരു പ്രത്യകതയാണ്. മുന്നിലും പിന്നിലും കാർബൺ സെറാമിക് ഡിസ്ക് ബ്രേക്കുകളാണ് ഉള്ളത്.
Comments