മുംബൈ: സഹോദരിയെക്കുറിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. അൽകയെ കുറിച്ച് ഒരു അഭിമുഖത്തിൽ അക്ഷയ് വളരെ വൈകാരകമായി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
സഹോദരിയുമായുള്ള എന്റെ ബോണ്ട് സ്നേഹമാണ്. അവൾ ഒരിക്കലും എന്നെ ഭയപ്പെട്ടിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. ഞങ്ങൾ തമ്മിൽ അധികം വഴക്ക് നടന്നിട്ടില്ല. ചിലസമയത്ത് തന്റെ ശബ്ദം ഉയർന്നാലും സഹോദരി ശാന്തയായിരിക്കും. സഹോദരി മാത്രമല്ല അവൾ എനിക്ക് ദേവിയാണെന്ന് അക്ഷയ് പറഞ്ഞു.
പുതിയ ചിത്രമായ രക്ഷാബന്ധനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അക്ഷയുടെ ഈ വാക്കുകൾ. ആഗസ്റ്റ് 11 നാണ് രക്ഷാബന്ധൻ തിയേറ്ററുകളിലെത്തുന്നത്. നാല് സഹോരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിലെത്തിന്നത്. ഭൂമി പഡ്നേക്കറാണ് നായികയായി എത്തുന്നത്.
Comments