പാലക്കാട്: സാഹസീകതയ്ക്ക് പ്രായം പ്രശ്നമല്ലെന്ന് വീണ്ടും തെളിയിച്ച് പാറു അമ്മ. പോത്തുണ്ടി ഡാമിലെ ഉദ്യാനത്തിൽ എത്തിയ പാറു അമ്മ ഇത്തവണ ‘ആകാശ സൈക്കിൾ’ ചവിട്ടിയാണ് പാറുഅമ്മ താരമായത്.
നേരത്തെ പാറു അമ്മ പോത്തുണ്ടിയിൽ സിപ് ലൈനിൽ യാത്ര നടത്തിയ വീഡിയോ നവമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. സിപ് ലൈൻ യാത്രയ്ക്ക് ശേഷമുള്ള അതേ മറുപടിയാണ് പാറുഅമ്മയ്ക്ക് ഇപ്പോഴും പറയാനുള്ളത്. എനിക്കൊരു പേടിയും ഇല്ല മക്കളേ എന്ന് പുഞ്ചിരിയോടെ പറയുമ്പോൾ ചുറ്റിനുമുള്ളവർക്കും സന്തോഷം.
അന്ന് പോത്തുണ്ടി ഡാമിലെ ഇൻസ്ട്രക്ടറായിരുന്നു പാറു അമ്മയെ വൈറലാക്കിയത്. ഒരു ജീവിതമേ ഉള്ളൂ അത് ആഘോഷിച്ച് തീർക്കണം ഇനിയും ഇത്തരം യാത്രകൾക്ക് മനസ് തയ്യാറാണെന്ന് പാറു അമ്മയും കുടുംബവും പറയുന്നു.
Comments