തിരുവനന്തപുരം: ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചു എന്ന് കാണിച്ച് നോയൽ ടോമിൻ ജോസഫിന്റെ ഭാര്യ പരാതി നൽകിയിരുന്നു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് നോയലിന് എതിരെ കാസർകോട് രാജപുരം പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നൽകിയിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പിഎ ആയിരുന്നു നോയൽ. ഇയാൾക്കെതിരെ രണ്ടുതവണ അച്ചടക്ക ലംഘനത്തിന് പാർട്ടി നടപടിയെടുത്തിരുന്നു. നോയലിനെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പിന്നീട് കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഈ നടപടി പിൻവലിച്ചത്.
Comments